താമസ, തൊഴില്‍ നിയമലംഘനം; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ വിദേശികളുടെ താമസ, തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. തൊഴിൽ നിയമവും വിദേശികളുടെ താമസനിയമവും ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലാകുന്നത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.