തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു
മസ്കത്ത് : തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു. വിഴിഞ്ഞത്തിനടുത്ത് പുല്ലുവിളയിലെ ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) ആണ് റൂവിയിൽ മരിച്ചത്. സിആർപിഎഫ് റിട്ട ജീവനക്കാരനാണ്. ഭാര്യ: ജോൺ ഫ്ലോസ, മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ എൽ സി, ഹോണ്ട റോഡ് റൂവി),സിജു ജോൺ (ദുബായ്).