PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപയ്യന്നൂർ സൗഹൃദവേദി :  “ഇത്തിരിനേരം” ശ്രദ്ധേയമായി  

പയ്യന്നൂർ സൗഹൃദവേദി :  “ഇത്തിരിനേരം” ശ്രദ്ധേയമായി  

പയ്യന്നൂർ സൗഹൃദവേദി :  “ഇത്തിരിനേരം” ശ്രദ്ധേയമായി  

അബുദാബി:  പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഇരുപതാം വാർഷികാഘോഷത്തിന്റെയും 2023 ഫെബ്രുവരി 11ന്   ഹുദരിയാത്ത്‌   സ്പോർട്സ് ക്ലബ്ബിൽ വച്ച് നടക്കുന്ന നാലാമത് സി .കെ ബാബുരാജ് മെമ്മോറിയൽ ഫുട്ബോൾ  ടൂർണമെന്റിന്റെയും  ഭാഗമായി  ” ഇത്തിരിനേരം” എന്ന പേരിൽ  കുടുംബസംഗമം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെൻററിൽ വച്ച് നടന്ന സംഗമം സെൻറർ പ്രസിഡൻറ് വി.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു . പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം പ്രസിഡണ്ട് കെ.  കെ.  ശ്രീവത്സൻ  അധ്യക്ഷത വഹിച്ചു. രക്ഷാധികാരി  വി.ടി .വി ദാമോദരൻ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.  ജനറൽ സെക്രട്ടറി രാജേഷ്  കോടൂർ സ്വാഗതവും ട്രഷറർ വൈശാഖ് ദാമോദരൻ നന്ദിയും പറഞ്ഞു. നിരവധിപേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.  വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment