PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാതിലകം.

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാതിലകം.

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാതിലകം.

അബുദാബി: അബുദാബി മലയാളി സമാജം മൂന്ന് ദിവസങ്ങളിലായി നടത്തിയ യു.എ.ഇ ഓപ്പൺ യുവജനോത്സവം സമാപിച്ചു. മൂന്ന് വേദികളിലായി മൂന്നുറിലധികം കുട്ടികൾ കലയുടെ മാറ്റുരച്ച കലാമാമാങ്കത്തിന് ഇന്നലെ രാത്രി മുസ്സഫയിലുള്ള എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർനാഷണൽ അക്കാഡമി സ്‌കൂളിൽ സമാപനമായി. തിങ്ങിനിറഞ്ഞ കാണികളെ ആവേശഭരിതരാക്കി അവസാനയിനമായ ഗ്രുപ്പ് ഡാൻസ് അരങ്ങിൽ തകർത്താടിക്കഴിഞ്ഞപ്പോൾ, മത്സരാർത്ഥികൾ, കലാതിലകം ആർക്കെന്ന കാത്തിരിപ്പിൻറെ മുൾ മുനയിലായി. നാടോടി ന്രത്തം, ഭരതനാട്യം കുച്ചുപ്പിടി,മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയിന്റോടെ, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി, ഐശ്വര്യ ഷൈജിത് ഈ വർഷത്തെ സമാജം കലാതിലകമായി. പ്രൈവറ്റ് ഇന്റർനാഷണൽ സ്കൂൾ ( ഭവൻസ്)ലെ വിദ്യാർത്ഥിയാണ്: ഷൈജിത് കെ.പി.,പ്രേമാ ഷൈജിത് ദമ്പതികളുടെ മകളായ ഈ കൊച്ചുമിടുക്കി.2015 മുതൽ വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. 12-15 ഏജ്‌ഗ്രുപ്പിലെ ഗ്രുപ്പ് വിജയിയും ഐശ്വര്യയാണ്. കലാതിലകത്തിനുള്ള ട്രോഫി സമാജം പ്രസിഡന്റും ഡോ. ജസ്ലിൻ ജോസും ചേർന്ന് നൽകി. വനിതാവിഭാഗം ഭാരവാഹികൾ വിജയകിരീടം അണിയിച്ചു വിവിധ ഗ്രുപ്പ് വിജയികളായി, 15 പോയിന്റോടെ ശിവാനി സജീവ് (6-9), 16 പോയിന്റോടെ ജേനാലിയ ആൻ (9-12), 10 പോയിന്റോടെ നന്ദകൃഷ്ണ (15-18)എന്നിവരെയും തിരഞ്ഞെടുത്തു.

പ്രധാന ഇനങ്ങളായ നടന്ന ഡാൻസ് മത്സരങ്ങൾക്ക് പതിവ് പോലെ നാട്ടിൽ നിന്നും പ്രഗത്ഭരായ വിധി കർത്താക്കളാണ് എത്തിയിരുന്നത്. 4200 കലാകാരികളെ അണിനിരത്തി 2020 ൽ മോഹിയാട്ടത്തിന്റെ പുതുചരിത്രം കുറിച്ച് ഗിന്നസ് റെക്കോർഡ് നേടിയ കലാമണ്ഡലം ഡോ. ധനുഷ സന്യാൽ; കലാമണ്ഡലം സ്ഥിരം അധ്യാപികയായ കലാമണ്ഡലം ലതിക. പി. എന്നിവരായിരുന്നു വിധികർത്തകൾ. ഗൾഫിലെ കുട്ടികൾ ക്ലാസ്സിക്കൽ ഡാൻസ് ഇനങ്ങളിൽ മികച്ച നിലവാരം പുലർത്തിയതായി വിധികർത്തകൾ പറഞ്ഞു. പത്ത് വര്ഷം മുൻപ് വിധി നിർണ്ണയത്തിന് എത്തിയപ്പോൾ കുട്ടികളിൽ കണ്ട നടന്ന രീതിയിയെക്കാൾ ഏറെ മികച്ചതാണ് ഇപ്പോൾ അവരുടെ പ്രകടനത്തിൽ ദൃശ്യമാകുന്നത്.ശാസ്ത്രീയമായി ഡാൻസ് അഭ്യസിക്കുന്ന കുട്ടികളുടെ പ്രകടനങ്ങൾ നാട്ടിലേതിനേക്കാൾ മികച്ചതായി പലപ്പോഴും അനുഭവപ്പെട്ടുവെന്നും, വിധി നിർണ്ണയത്തിന് പലപ്പോഴും തങ്ങൾ ബുദ്ധിമുട്ടയിലായി എന്നും അവർ പറഞ്ഞു.

സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങ് , കലാവിഭാഗം സെക്രട്ടറി റിയാസുദ്ധീൻ പി.ടി യുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു LLH ഹോസ്പിറ്റൽ സ്പെഷ്യലിസ്റ്റ് ന്യുറോളജിസ്റ്റ് ഡോ.ജസ്ലിൻ ജോസ് മുഖ്യാതിഥിയായിരുന്നു.EFIA സ്‌കൂൾ പ്രിൻസിപ്പാൾ സജി ഉമ്മൻ, LLH മാർക്കറ്റിങ്ങ് മാനേജർ നിവിൻ വർഗീസ്‌ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും വൈസ്പ്രസിഡന്റ് രേഖിന് സോമൻ നന്ദിയും പറഞ്ഞു. ട്രഷറർ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, യേശുശീലൻ, സലിം ചിറക്കൽ, എ.എം.അൻസാർ, അനിൽകുമാർ ടി.ഡി,ഫസലുദ്ധീൻ വനിതാ കമ്മിറ്റി ഭാരവാഹികളായ അനുപ ബാനർജി, ലാലി സാംസൺ, ബിനിമോൾ ടോമിച്ചൻ, ബദരിയ്യ സിറാജ്, വാലന്റീർ ടീം അനീഷ് ഭാസി, അമീർ കല്ലമ്പലം, സലിം, ഷാജികുമാർ,ബിജുവാര്യർ എന്നിവരും മറ്റ് സംഘടന ഭാരവാഹികളും മുൻ ജനറൽ സ്ക്രട്ടറിമാരും ചേർന്ന് വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment