PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎം എം നാസർ സ്മരണിക പ്രകാശനം ചെയ്തു.

എം എം നാസർ സ്മരണിക പ്രകാശനം ചെയ്തു.

എം എം നാസർ സ്മരണിക പ്രകാശനം ചെയ്തു.

അബൂദാബി: ഗൾഫിലും നാട്ടിലും സാമൂഹ്യ സാംസ്കാരിക കാരുണ്യ സേവന മേഖലകളിൽ നിറഞ്ഞു നിന്ന വിട പറഞ്ഞ കാഞ്ഞങ്ങാട്ടെ എം എം നാസറിന്റെ ഓർമ്മക്കായി അബുദാബി കാസർകോട് ജില്ലാ കെഎംസിസി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം  അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.അബൂദാബി കെ എം സി സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ സെയ്ഫ് ലൈൻ എം ഡി അബൂബക്കർ കുറ്റിക്കോൽ എന്നിവർ ചേർന്നാണ് എം എം നാസർ സിംമ്പിൾ ആന്റ് ഡൈനാമിക് എന്ന പുസ്തകം പ്രകാശന കർമ്മം നിർവഹിച്ചത്. പി കെ അഹമ്മദ് ബല്ലാ കടപ്പുറം പുസ്തകം പരിചയപ്പെടുത്തി.
2021 നവംമ്പർ 14 നാണ് എം എം നാസർ വിടപറഞ്ഞത്.  അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ , കേരള സോഷ്യൽ സെന്റർ , മലയാളി സമാജം, കെ എം സി സി  ഉൾപ്പെടെ ഒരു ഡസനിലേറെ സംഘടനകളുടെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച നാസറിന്റെ പെട്ടെന്നുള്ള മരണം  ഇനിയും ഉൾകൊള്ളാനാവാത്തതാണെന്നും മരണം സൃഷ്ട്ടിച്ച നഷ്ട്ടം ഏറെ വലുതാണെന്നും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരും സംസാരിച്ചവരുമെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി ബാവ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ എം സി സി ജില്ലാ പ്രസിഡണ്ട് പൊവ്വൽ അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുൾ സലാം , അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി , ഹനീഫ മുന്നിയൂർ,അബ്ദുൾ അസീസ് കാളിയാടൻ, വി പി കെ അബ്ദുല്ല , സലീം ചിറക്കൽ ,സമീർ തൃക്കരിപ്പൂർ , മൊയ്തീൻ കുട്ടി കയ്യം, ഹസീന ട്ടീച്ചർ ഉൾപ്പെടെ നിരവധി പേർ പ്രസംഗിച്ചു. ജില്ലാജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർ മൂല സ്വാഗതവും ട്രഷറർ ചേക്കു അബ്ദുൾറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment