ഓൺ ലൈൻ ചെക് ഇൻ സൗകര്യം മാർച്ചിൽ ഒൻപത് ദിവസത്തേക്ക് ലഭിക്കില്ല എന്ന് എത്തിഹാദ് എയർവേസ്
അബുദാബി : അബുദാബി ഒഴികെ ഉള്ള വിമാന താവളങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള ഓൺ ലൈൻ ചെക് ഇൻ സൗകര്യം മാർച്ചിൽ ഒൻപത് ദിവസത്തേക്ക് ലഭിക്കില്ല എന്ന് എത്തിഹാദ് എയർവേസ് അറിയിച്ചു. സംവിധാനങ്ങൾ മാറ്റുന്ന വേളയിൽ അബുധാബിയിൽ നിന്നാലത്തെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഓൺ ലൈൻ ചെക്ക് ഇൻ സേവനം കഴിയില്ല എന്നും എത്തിഹാദ് പറഞ്ഞു. മാർച്ചു 4 മുതൽ 12 വരെയാണ് സർവീസുകളെ ബാധിക്കുക. എന്നാൽ യാത്രക്കാർക്ക് വിമാന താവളത്തിൽ നേരിട്ട് ചെക് ഇൻ ചെയ്യാൻ സാധ്യമാണ്.ഫ്ലൈറ്റ് പുറപ്പെടുന്നതിനു 4 മണിക്കൂർ മുന്നേ ചെക് ഇൻ തുറക്കും.