ദുബായിൽ ഡെലിവറി ഡ്രൈവർമാർക്കായി വിശ്രമ കേന്ദ്രം പണിയുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
ദുബായ്: ദുബായിൽ ഡെലിവറി ഡ്രൈവർമാർക്കായി വിശ്രമ കേന്ദ്രം പണിയുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. കേന്ദ്രത്തിൽ ബൈക്കുകളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, റസ്റ്ററന്റ്, ശുചിമുറി തുടങ്ങിയവ ഉണ്ടായിരിക്കും. ദുബായിൽ ഡെലിവറി സേവന കമ്പനികളുടെ എണ്ണം 48.3% വർധിച്ച് 2891 ആയി. ഇതിൽ 36ലേറെ ഓൺലൈൻ ഡെലിവറി കമ്പനികളാണ്.ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജബൽഅലി വില്ലേജിനു സമീപം ഫെസ്റ്റിവൽ പ്ലാസ, ദെയ്റ മുറഖബാദ് സ്ട്രീറ്റിൽ പോർട്ട് സഈദ്, റാസൽഖോർ ഇൻസ്ട്രിയൽ ഏരിയ രണ്ടിൽ അൽമനാമ സ്ട്രീറ്റ് എന്നിവിടങ്ങളിലായിരിക്കും വിശ്രമ കേന്ദ്രം പണിയുക.