PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു ‘ലൈവ് കുക്കിങ് കോമ്പറ്റീഷൻ’ അബുദാബി ക്യാപിറ്റൽ മാളിൽ ശനിയാഴ്ച നടക്കും.

ലുലു ‘ലൈവ് കുക്കിങ് കോമ്പറ്റീഷൻ’ അബുദാബി ക്യാപിറ്റൽ മാളിൽ ശനിയാഴ്ച നടക്കും.

ലുലു ‘ലൈവ് കുക്കിങ് കോമ്പറ്റീഷൻ’ അബുദാബി ക്യാപിറ്റൽ മാളിൽ ശനിയാഴ്ച നടക്കും.

അബുദാബി:  ‘ലുലു വേൾഡ്’ ഭക്ഷ്യമേളയുടെ ഭാഗമായി  ‘ലൈവ് കുക്കിങ് കോമ്പറ്റീഷൻ’ എന്ന പേരിൽ കുക്കറി മത്സരം അബുദാബിയിൽ സംഘടിപ്പിക്കുന്നു. അബുദാബി ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ  മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5.30 നു ആണ് മത്സരം  നടക്കുന്നത്. പാചക കലയിലെ തങ്ങളുടെ വൈദഗ്ധ്യവും വൈഭവവും തെളിയിക്കാൻ ലുലു ഹൈപർമാർക്കറ്റ് ഒരുക്കുന്ന മൽസരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥിയെ കാത്തിരിക്കുന്നത്‌ അയ്യായിരം ദിര്ഹത്തിന്റെ ലുലു  ഷോപ്പിങ് ഗിഫ്റ്റ് കാർഡാണെന്നു അധികൃതർ  പറഞ്ഞു. രണ്ടാം സമ്മാനം മൂവായിരം ദിർഹം ലുലു  ഷോപ്പിങ് ഗിഫ്റ്റ് കാർഡ് , മൂന്നാം സമ്മാനം രണ്ടായിരം ദിർഹം ലുലു  ഷോപ്പിങ് ഗിഫ്റ്റ് കാർഡ്  എന്നിങ്ങനെയാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ  പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും  മുന്നൂറ് ദിർഹത്തിന്റെ  ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡും  സമ്മാനമായി ലഭിക്കും. ബിരിയാണി ചലഞ്ച്, ഗ്രിൽ ആൻഡ് ബാർബിക്യു ചലഞ്ച്,കേക്ക് ചലഞ്ച് ,പിനോയ് ഫുഡ് ചലഞ്ച്,ഹെൽത്തി ഫുഡ് ചലഞ്ച് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അബുദാബിയിലെ  ലുലു ഹൈപ്പർമാർക്കറ്റുകളിലെ കസ്റ്റമർ കെയർ കൗണ്ടറുകളെ സമീപിക്കാമെന്നു അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment