PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“പയസ്വിനി കബഡി ചാമ്പ്യൻഷിപ് 2023 ” സംഘാടക സമിതി രുപീകരിച്ചു .

“പയസ്വിനി കബഡി ചാമ്പ്യൻഷിപ് 2023 ” സംഘാടക സമിതി രുപീകരിച്ചു .

“പയസ്വിനി കബഡി ചാമ്പ്യൻഷിപ് 2023 ” സംഘാടക സമിതി രുപീകരിച്ചു .

അബുദാബി: കാസറഗോഡ് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ പയസ്വിനി അബുദാബി 2023 മെയ് 21 ന് അബുദാബി അൽ നഹ്‌ദ നാഷണൽ ഗേൾസ് ഹൈസ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ചാമ്പ്യൻഷിപ് 2023 ൻ്റെ സംഘാടക സമിതി രൂപീകരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വച്ച് നടന്ന രൂപീകരണ യോഗം അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് വി. പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പയസ്വനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോൽ അധ്യക്ഷത വഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ ടൂർണ്ണമെന്റിന്റെ നാമധേയം പ്രഖ്യാപിച്ചു. ലോക കേരള സഭാംഗം എ . കെ ബീരാൻ കുട്ടി, മലയാളി സമാജം മുൻ പ്രസിഡണ്ട് യേശുശീലൻ , ഇസ്ളാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, ശക്തി തിയറ്റേർസ് അബുദാബി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, മലയാളി സമാജം സ്പോർട്സ് സെക്രട്ടറി സാബു അഗസ്റ്റിൻ, പയസ്വിനി രക്ഷാധികാരിമാരായ ജയകുമാർ പെരിയ , ടി. വി. സുരേഷ് കുമാർ, ട്രഷറർ വാരിജാക്ഷൻ ഒളിയത്തടുക്ക, അബുദാബി സാംസ്കാരിക വേദി പ്രസിഡന്റ് അനൂപ് നമ്പ്യാർ, കെ. എം. സി. സി. കാസർകോട് ജില്ല സെക്രട്ടറി റാഷിദ് ഇടത്തോട്, ബഷീർ ദർഗ്ഗാസ്, യു. എ. ഇ. കബഡി അസ്റ്റോസിയേഷൻ മുൻ സെക്രട്ടറി പ്രമോദ് കൂട്ടക്കനി, രാജപുരം ഹോളി ഫാമിലി എച്ച്. എസ്സ്. എസ്സ്. കൂട്ടായ്മ പ്രസിഡണ്ട് മനോജ് മരുതൂർ, പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് കെ. കെ. ശ്രീവത്സൻ, നമ്മടെ തൃശ്ശൂർ ഭാരവാഹികളായ നിസാം, അസ്സി ചന്ദ്രൻ ,സുഭാഷ് അടിയോടി, പ്രദീപ് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട്, ഹരീഷ് ആയംമ്പാറ, മുരളീധരൻ നായർ തായന്നൂർ, സ്മിത രഞ്ജിത്, രമേശ് ദേവരാഗം, ബിജുറാം എന്നിവർ സംസാരിച്ചു. പയസ്വിനി സെക്രട്ടറി ദീപ ജയകുമാർ സ്വാഗതവും ഫിനാൻസ് കൺവീനർ സുനിൽ പാടി നന്ദിയും പറഞ്ഞു.

അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ ചെയർമാനും ടി. വി. സുരേഷ് കുമാർ ജനറൽ കൺവീനറുമായ സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരിമാർ ഡി. നടരാജൻ (പ്രസിഡന്റ്, ഇന്ത്യ സോഷ്യൽ സെന്റർ) വി. പി.കൃഷ്ണകുമാർ (പ്രസിഡണ്ട്, കേരള സോഷ്യൽ സെന്റർ ), പി. ബാവ ഹാജി (പ്രസിഡണ്ട്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ), എന്നിവരാണ്. എ.കെ ബീരാൻ കുട്ടി, യേശുശീലൻ, ടി. കെ. അബ്ദുസ്സലാം, ബാബു വടകര, സൂരജ് പ്രഭാകരൻ, വി. നാരായണൻ നായർ, എന്നിവർ രക്ഷാധികാരിമാരായ സ്വാഗത സംഘത്തിന്റെ വൈസ് ചെയർമാൻമാരായി എം. യു. ഇർഷാദ്, സലീം ചിറക്കൽ, മനോജ് കുമാർ ടി. കെ, മുരളീധരൻ നായർ ഷാർജ, ജയകുമാർ പെരിയ എന്നിവരേയും ശ്രീജിത്ത് കുറ്റിക്കോൽ, വാരിജാക്ഷൻ ഒളിയത്തടുക്ക എന്നിവരെ ജോ: കൺവീനർമാരായും തെരഞ്ഞെടുത്തു.

മറ്റ് സബ് കമ്മറ്റി ഭാരവാഹികളായി സുഭാഷ് അടിയോടി, സുനിൽ പാടി, (ഫൈനാൻസ് ), ബിജു കൊട്ടാരത്തിൽ, ദീപ ജയകുമാർ (പ്രോഗ്രാം), അനൂപ് നമ്പ്യാർ, ഉമേശ് കാഞ്ഞങ്ങാട് (പബ്ളിസിറ്റി), റാഷിദ് എടത്തോട്, കെ. കെ. ശ്രീവൽസൻ (മീഡിയ), സഫറുള്ള പാലപ്പെട്ടി, ഹരീഷ് ആയമ്പാറ, (സ്പോൺസർഷിപ്പ് ), ഉബൈദുള്ള, വിനീത് കോടോത്ത് ( ടീം കോർഡിനേഷൻ ), ഹനീഫ് പടിഞ്ഞാർമൂല, അനൂപ് കാഞ്ഞങ്ങാട് (വേദി കോർഡിനേഷൻ), സാബു അഗസ്റ്റിൻ, വേണുഗോപാലൻ നമ്പ്യാർ (സ്വീകരണം). ബഷീർ ദർഗ്ഗാസ് കളനാട് , വിശ്വംഭരൻ കാമലോൻ (ഭക്ഷണം), ഷമീം ബേക്കൽ, രാധാകൃഷ്ണൻ ചെർക്കള (മാച്ച് നിയന്ത്രണം), പ്രമോദ് കൂട്ടക്കനി, അശോകൻ മുതിയക്കാൽ (ടെക്നിക്കൽ), രവീന്ദ്രൻ കളക്കര , വിനോദ് കുമാർ കാമലോൻ (വളണ്ടിയർ), നിസാം, പ്രദീപ് കുറ്റിക്കോൽ (ടോഫി & പ്രൈസസ്), അഷറഫ്, സുനിൽ ബാബു (ലൈറ്റ് & സൗണ്ട്), മനോജ് മരുതൂർ, ഹരിപ്രസാദ് കരിച്ചേരി (മെഡിക്കൽ), വി. ടി. വി. ദാമോദരൻ, ഹരി ചട്ടഞ്ചാൽ (പർച്ചേസിംഗ് ) എന്നിവരേയും തെരഞ്ഞെടുത്തു.അബുദാബിയിലെ റജിസ്റ്റേർഡ് സംഘടനകളുടെയും അമച്വർ സംഘടനകളുടേയും മുൻനിര ഭാരവാഹികളുടെ സജീവ പങ്കാളിത്തം കൊണ്ട് സംഘാടക സമിതി രൂപീകരണയോഗം ശ്രദ്ധേയമായി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment