PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കെഎംസിസി യുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

അബുദാബി കെഎംസിസി യുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

അബുദാബി കെഎംസിസി യുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

അബൂദാബി: കെഎംസിസി മെമ്പർഷിപ് പ്രവർത്തനങ്ങളും, മുഴുവൻ കീഴ് ഘടകങ്ങളുടെയും രൂപീകരണവും പൂർത്തിയാക്കി അബുദാബി കെഎംസിസി യുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. ഷുക്കൂറലി കല്ലുങ്ങൽ പ്രസിഡണ്ടും സി എച് യൂസുഫ് ജനറൽ സെക്രട്ടറിയും സി എച് അസ്‌ലം ട്രഷററുമായി പതിനേഴാംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹംസ നടുവിൽ,ബാസിത്ത് കായക്കണ്ടി,അനീസ് മങ്ങാട്,അഷ്റഫ് പൊന്നാനി,കോയ തിരുവത്ര,റഷീദ് പട്ടാമ്പി,,ഷറഫുദ്ദീൻ കുപ്പം  വൈസ് പ്രസിഡന്റ്‌മാരായും , ഇ.ടി.മുഹമ്മദ് സുനീർ,അബ്ദുൽഖാദർ ഒളവട്ടൂർ,അൻവർ ചുള്ളിമുണ്ട,സി.പി. അഷ്റഫ്,ഹംസ ഹാജി പാറയിൽ,മൊയ്തുട്ടി വേളേരി,ഷാനവാസ് പുളിക്കൽ എന്നിവർ സെക്രട്ടറിമാരുമാണ്.

മലപ്പുറം കക്കാട് സ്വദേശിയായ ഷുക്കൂറലി കല്ലുങ്ങൽ ഇത് രണ്ടാം തവണയാണ് പ്രസിഡണ്ട്‌ പദവിയിൽ എത്തുന്നത്. ജനറൽ സെക്രട്ടറി യായ സി ച്ച് യൂസുഫ് കണ്ണൂർ മാട്ടൂൽ സ്വദേശിയാണ്. നേരത്തെ അബുദാബി കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്നു. ട്രഷറർ ആയ സി ച്ച് അസ്‌ലം കെഎംസിസി യുടെ വിവിധ ഘടകങ്ങളിൽ നേതൃ രംഗത്തുണ്ടായിരുന്നു.കാഞ്ഞങ്ങാട് സ്വദേശിയാണ്.  28,422 അംഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് 377അംഗ കൗൺസിൽ യോഗം ഐക്യകണ്ഠേനയാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യു എ ഇ   കെഎംസിസി  പ്രസിഡന്റ്‌ പുത്തൂർ റഹ്മാൻ കൗൺസിൽ ഉത്ഘാടനം ചെയ്തു. യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി പി  കെ അൻവർ നഹ നടപടി ക്രമങ്ങൾ  നിയന്ത്രിച്ചു. എം പി എം റഷീദ്, സലാം ടി കെ. അഡ്വ കെ വി മുഹമ്മദ്‌ കുഞ്ഞി, പി കെ അഹമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി, സിഎച്ച് യൂസഫ് എന്നിവർ പ്രസംഗിച്ചു. ഇ ടി മുഹമ്മദ് സുനീർ നന്ദി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment