റെഡ് എക്സ് മീഡിയയുടെ മൂന്നാമത്തെ ബ്രാഞ്ച് എം എ യൂസുഫ് അലി ഉത്‌ഘാടനം നിർവഹിച്ചു.
ദുബായ് : അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്സ് മീഡിയയുടെ മൂന്നാമത്തെ ബ്രാഞ്ച് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി ചേംബർ വൈസ് ചെയർമാനും, ലുലു ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫ് അലിയാണ് പുതിയ ബ്രാഞ്ച് ഉത്‌ഘാടനം നിർവഹിച്ചത്. റെഡ് എക്സ് മീഡിയ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെലൂർ, ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ പി ഹുസൈൻ,സായിദ് തീയറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമിമി, കമ്യൂണിറ്റി പോലീസ് പ്രതിനിധികളായ ഐഷ അലി അൽ ഷെഹ്‌ഹി , അബ്‌ദുൾ ജമാൽ,ലൈത് ഇലക്ട്രോ മെക്കാനിക്കൽ ചെയർമാൻ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഫ്രാൻസിസ് ആന്റണി,അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ പ്രസിഡന്റ് ഡി നടരാജൻ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, റെഡ് എക്സ് മീഡിയ ഇവന്റസ് ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, ജനറൽ മാനേജർ അജുസെൽ, മീഡിയ മാനേജർ സമീർ കല്ലറ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. റെഡ് എക്സ് മീഡിയ പ്രൊഡക്ഷനോടൊപ്പം അബുദാബി 24 സെവൻ ചാനലിന്റെ ദുബായ് ബ്യുറോയുടെ പ്രകാശനം കർമ്മവും
എം എ യൂസഫലി നിർവഹിച്ചു.

ദുബായ് ദേര അൽ മുത്തീനയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ റെഡ് എക്സ് മീഡിയ പ്രവർത്തനം ആരംഭിച്ചത്. മീഡിയ പ്രൊഡക്ഷൻ മേഘലയിൽ ഒരു പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള റെഡ് എക്സ് മീഡിയ മറ്റു എമറേറ്റുകളിലും, നവീന പദ്ധതികളുമായി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെലൂർ പറഞ്ഞു.
