“അങ്ങനെ ഒരു പഠനക്കാലത്ത്” കൂട്ടായ്മ ദുബായിൽ ഒത്തുകൂടി
ദുബൈ: പൂളമംഗലം ഹൈ സ്കൂൾ 2000 – 10-B ബാച്ച് ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ഒത്തു ചേർന്നു. ആറുവർഷത്തിന് ശേഷം രണ്ടാമത്തെ മീറ്റ് അപ്പ് ദുബൈ അൽ ഖുദ്റത്തിൽ വെച്ച് ചേർന്നത്. ഇതിനകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനത്തിന് കൂട്ടായിമക്ക് നേത്രത്വം നൽകാൻ സാധിച്ചു. സഹപാഠികൾക്കിടയിൽ അർഹരായവരെ കണ്ടെത്തി ഭവനനിർമ്മാണം, ധനസഹായ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. നിലവിൽ കൂട്ടായിമയുടെ കീഴിയിൽ മൂന്നു വർഷം പിന്നിട്ട ഇൻവെസ്റ്റ്‌മെന്റ് നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന എക്സ്ക്യൂട്ടീവ് തീരുമാനപ്രകാരം 2023 ജൂലൈയിൽ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ മീറ്റ് അപ്പ് പുത്തനത്താണിയിൽ വെച്ച് നടത്താനും 2024 ജനുവരിയിൽ രണ്ടാമത്തെ ഇൻവെസ്റ്റ് പദ്ധതിക്കും തുടക്കം കുറിക്കാനും തീരുമാനിച്ചു. റാഷിദ് കെ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു അഷ്‌റഫ് അലി പുതുക്കുടി, മൻസൂർ മണ്ണേത്ത്, നാസർ കൂടശ്ശേരിപ്പാറ, ലാലു ചുങ്കം ചെലൂർ, ജൈസൽ മുഴങ്ങാണി, അബ്ദുൽ സലാം കരിപ്പോൾ, അലി അകബർ താനൂർ, ഫൈസൽ വെട്ടിച്ചിറ എന്നിവർ പങ്കെടുത്തു.