PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ യുടെ റാഷിദ് റോവർ ഇന്ന്  ചന്ദ്രനിൽ ഇറങ്ങും : ‘ഡേ​മോ​സി’​ന്‍റെ ഏ​റ്റ​വും തെ​ളി​ഞ്ഞ ചി​ത്രം പ​ക​ർ​ത്തി ഹോ​പ്​​പ്രോ​ബ് 

യു എ ഇ യുടെ റാഷിദ് റോവർ ഇന്ന്  ചന്ദ്രനിൽ ഇറങ്ങും : ‘ഡേ​മോ​സി’​ന്‍റെ ഏ​റ്റ​വും തെ​ളി​ഞ്ഞ ചി​ത്രം പ​ക​ർ​ത്തി ഹോ​പ്​​പ്രോ​ബ് 

യു എ ഇ യുടെ റാഷിദ് റോവർ ഇന്ന്  ചന്ദ്രനിൽ ഇറങ്ങും : ‘ഡേ​മോ​സി’​ന്‍റെ ഏ​റ്റ​വും തെ​ളി​ഞ്ഞ ചി​ത്രം പ​ക​ർ​ത്തി ഹോ​പ്​​പ്രോ​ബ് 

യു എ ​ഇ :  യു എ ഇ​ യു​ടെ ചൊ​വ്വാ​ദൗ​ത്യ പേ​ട​ക​മാ​യ ഹോ​പ്​​പ്രോ​ബ് ​ചൊ​വ്വ​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ഡേ​മോ​സി​ന്‍റെ ഏ​റ്റ​വും തെ​ളി​ഞ്ഞ ചി​ത്രം പ​ക​ർ​ത്തി. ശാ​സ്ത്ര​ലോ​ക​ത്ത്​ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം സം​ബ​ന്ധി​ച്ച്​  യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചി​ത്രം ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഉ​പ​ഗ്ര​ഹ​ത്തെ കു​റി​ച്ച പു​തി​യ  ഉ​ൾ​ക്കാ​ഴ്ച​ക​ൾ ന​ൽ​കു​ന്ന​തും  ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച നി​ല​വി​ലെ ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​തു​മാ​ണ്. ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ ബാ​ഹ്യ ഛിന്ന​ഗ്ര​ഹ​മാ​ണ് ഡേ​മോ​സ് എ​ന്ന ധാ​ര​ണ​യെ ഹോ​പ് പ്രോ​ബ് ചി​ത്രം ത​ള്ളി​ക്ക​ള​യു​ന്ന​താ​യി ക​ണ്ടെ​​ത്ത​ലു​ക​ൾ വി​ശ​ദീ​ക​രി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.  ചൊ​വ്വാഗ്ര​ഹ​ത്തി​ന്‍റെ ച​ല​നാ​ത്മ​ക കാ​ലാ​വ​സ്ഥ സം​വി​ധാ​ന​വും അ​ന്ത​രീ​ക്ഷ അ​വ​സ്ഥ​യും പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ക്ഷേ​പി​​ച്ച ‘ഹോ​പ്​​പ്രോ​ബ്​’2021 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ഭ്ര​മ​ണ​പ​ഥ​ത്തി​ലെത്തി​യ​ത്. പേ​ട​ക​ത്തി​ൽ​നി​ന്ന്​ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴാ​ണ്​ പു​റ​ത്തു​വി​ടു​ന്ന​ത്. ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പഥ​ത്തി​ലെ സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ച പ​ഠ​ന​ത്തി​ന്​ സ​ഹാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ​യും ഹോ​പ്​​പ്രോ​ബ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. യുഎഇയുടെ റാഷിദ് റോവർ ഇന്ന്  2023 ഏപ്രിൽ 25 ന് രാത്രി 8:40 ന് (യുഎഇ സമയം) ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് യുഎഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment