PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി റമദാൻ റിലീഫ് കൈമാറി.

അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി റമദാൻ റിലീഫ് കൈമാറി.

അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി റമദാൻ റിലീഫ് കൈമാറി.

അബുദാബി : കോട്ടക്കൽ മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ മുനിസിപ്പൽ പഞ്ചായത്തുകളിലെ പ്രയാസമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും നിർധരായ രോഗികൾക്കും ധന സഹായം കൈമാറി. മണ്ഡലം വനിതാ കെഎംസിസിയുടെ സഹകരണത്തോടെ മണ്ഡലത്തിലെ കോട്ടക്കൽ, വളാഞ്ചേരി മുനിസിപ്പാലിറ്റികളിലെയും കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം,പൊന്മള, മാറാക്കര തുടങ്ങിയ പഞ്ചായത്തുകളിലെയും അർഹതപ്പെട്ട കുടുംബങ്ങൾക്കാണ് തുക കൈമാറിയത്. ചടങ്ങിൽ പ്രസിഡണ്ട് റാഷിദ് തൊഴലിൽ അധ്യക്ഷത വഹിച്ചു, കെഎംസിസി മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫലി പുതുക്കിടി ഉദ്‌ഘാടനം നിർവ്വഹിച്ചു, ജില്ലാ ഭാരവാഹികളായ മുനീർ മാമ്പറ്റ, ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, സൈദ് മുഹമ്മദ് വട്ടപ്പാറ മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കെ.കെ. ഹമീദ് കോട്ടൂർ, സിറാജ് കീഴേപ്പാട്ട്, ലത്തീഫ് എ.പി, ശംസുദ്ധീൻ ഓ.പി., ഫാറൂഖ് കോനോട്ടിൽ, അലി കോട്ടക്കൽ, ഫിറോസ് ബാബു, യാഹു പേരശ്ശനൂർ, സബീൽ പരവക്കൽ, എന്നിവർ സന്നിഹിതരായിരുന്നു, വിവിധ മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി വട്ടപ്പാറ സ്വാഗതവും ട്രഷറർ അബ്ദുൽ സലാം വി.ടി നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment