PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIപൊതുപ്രവർത്തനം മാതൃകാപരമാകണം: ഡോ. ബഹാഉദ്ദീൻ നദ്‌വി

പൊതുപ്രവർത്തനം മാതൃകാപരമാകണം: ഡോ. ബഹാഉദ്ദീൻ നദ്‌വി

പൊതുപ്രവർത്തനം മാതൃകാപരമാകണം: ഡോ. ബഹാഉദ്ദീൻ നദ്‌വി

ദുബായ് : സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് പൊതുപ്രവർത്തകർ ലക്ഷ്യമാക്കേണ്ടതെന്നും സാമൂഹിക സേവനങ്ങൾ മാത്യകാപരമാകണമെന്നും സമസ്ത മുശാവറാംഗവും ദാറുൽഹുദാ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി,
ദുബായ് കെ.എം.സി.സി ഹാളിൽ നടത്തിയ ഹാദിയ യു.എ. ഇ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും അന്തരിച്ച ദാറുൽഹുദാ സീനിയർ അധ്യാപകൻ അലി മൗലവി ഇരിങ്ങല്ലൂർ, എസ്.ഐ.സി, കെ.എം.സി.സി. നേതാവ് എം.സി സുബൈർ ഹുദവി കൊപ്പം എന്നിവരുടെ അനുസ്മരണ – പ്രാർത്ഥനാ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക പ്രസരണവും സാമൂഹിക സേവനവുമാണ് മികച്ച മാനവിക പ്രവർത്തനങ്ങളെന്നും അലി മൗലവിയും എം.സി സുബൈർ ഹുദവിയും ഈ മേഖലയിൽ വേറിട്ട മാതൃക തീർത്തവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.ഹാദിയ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് നൗഷാദ് തങ്ങൾ അധ്യക്ഷനായി. റഖീബ് ഹുദവി പൊന്നാനി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി നേതാക്കളായ അൻവർ നഹ, ഇബ്‌റാഹീം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചകൈ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി എന്നിവർ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. ഹാദിയ യു.എ.ഇ കമ്മിറ്റി ജന. സെക്രട്ടറി സുഹൈൽ ഹുദവി ക്ലാരി സ്വാഗതവും ജഅ്ഫർ ഖാൻ ഹുദവി കോട്ടക്കൽ നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment