ഷാർജയിൽ അനുമതി ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ മൂവായിരം ദിർഹം പിഴ
ഷാർജ : ഷാർജയിൽ അനുമതി ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ മൂവായിരം ദിർഹം പിഴ.ഷാർജ മുനിസിപ്പാലിറ്റയാണ് ഇക്കാര്യം അറിയിച്ചത്.നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, വിളക്കുകാലുകൾ, പാലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പതിവായി പരസ്യം കാണപ്പെടുന്നത്. ഇത് എമിറേറ്റിന്റെ സംസ്കാരത്തിനും ഭംഗിക്കും ഭംഗമുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലുള്ള ഷാർജയെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ കുറ്റമാണ് എന്നും അധികൃതർ അറിയിച്ചു.