വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ കൂട്ടികൊണ്ട് പോകാൻ വരുന്നവർ ശ്രദ്ധിക്കണം
വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കളെയോ സുഹൃത്തുക്കളേയോ കൂട്ടികൊണ്ടുവരാൻ വരുന്നവർക്ക് പുതിയ നിർദേശം പ്രഖ്യാപിച്ച് ദുബായ് വിമാനത്താവളം.
പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമേ ഇനിമുതൽ ടെർമിനൽ 1 ന്റെ അറൈവൽ ഫോർകോർട്ടിലേക്ക് പ്രവേശനം ലഭിക്കൂ.
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു…
ടെർമിനൽ 1-ലെ രണ്ട് കാർ പാർക്കുകൾ, കാർ പാർക്ക് എ – പ്രീമിയം, കാർ പാർക്ക് ബി – ഇക്കോണമി എന്നിവയ്ക്ക് ഇനിപ്പറയുന്ന നിരക്കുകളാണ് ഈടാക്കുന്നത്
5 മിനിറ്റ് – ദിർഹം 5
15 മിനിറ്റ് – 15 ദിർഹം
30 മിനിറ്റ് – 30 ദിർഹം
2 മണിക്കൂർ വരെ – ദിർഹം 40
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – ദിർഹം 125
ഓരോ അധിക ദിവസവും – 100 ദിർഹം
കാർ പാർക്ക് ബി (ടെർമിനൽ 1 ൽ നിന്ന് 7-9 മിനിറ്റ് നടത്തം)
1 മണിക്കൂർ – ദിർഹം 25
2 മണിക്കൂർ – 30 ദിർഹം
3 മണിക്കൂർ – 35 ദിർഹം
4 മണിക്കൂർ – ദിർഹം 45
1 ദിവസം – ദിർഹം 85
ഓരോ അധിക ദിവസവും – 75 ദിർഹം