PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeGCCഉംറയ്ക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി സൗദി അറേബ്യയിലെ ഹജ്ജ്​- ഉംറ മന്ത്രാലയം

ഉംറയ്ക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി സൗദി അറേബ്യയിലെ ഹജ്ജ്​- ഉംറ മന്ത്രാലയം

ഉംറയ്ക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി സൗദി അറേബ്യയിലെ ഹജ്ജ്​- ഉംറ മന്ത്രാലയം

റിയാദ്: ഉംറയ്ക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി സൗദി അറേബ്യയിലെ ഹജ്ജ്​- ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്ന്​​കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങൾ കൂടുതല്‍ എളുപ്പമാകും.
‘നുസുക്’ മൊബൈൽ ആപ്ലിക്കേഷനിലാണ് വിസക്ക് അപേക്ഷ നൽകേണ്ടത്. മുഹറം ഒന്ന്​ (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിൽ​ തീർഥാടകരുടെ വരവ്​ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകരുടെ വരവ്​ നൂസ്​ക്​ ആപ്ലിക്കേഷനിലൂടെ എളുപ്പമാകും. തീർഥാടകർക്ക്​ താമസം, യാത്ര തുടങ്ങിയ സേവനങ്ങൾ അതിലൂടെ തെരഞ്ഞെടുക്കാനാകും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment