PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ പുതിയ എയർപോർട്ട് ടെർമിനൽ നവംബറിൽ തുറക്കും

അബുദാബിയിലെ പുതിയ എയർപോർട്ട് ടെർമിനൽ നവംബറിൽ തുറക്കും

അബുദാബിയിലെ പുതിയ എയർപോർട്ട് ടെർമിനൽ നവംബറിൽ തുറക്കും

അബുദാബി: അബുദാബിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ അത്യാധുനിക എയർപോർട്ട് ടെർമിനൽ നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാനുള്ള ശേഷിയുണ്ടാകും മിഡ്ഫീൽഡ് എന്ന പുതിയ ടെർമിനലിന്.നവംബർ ആദ്യവാരമാണ് അത്യാധുനിക ടെർമിനൽ പ്രവർത്തനം ആരംഭിക്കുക.7,42,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന പുത്തൻ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായി മാറും. കൂടാതെ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും. മണിക്കൂറിൽ 11,000 യാത്രക്കാരെയും, പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെയും ടെർമിനൽ ഉൾക്കൊള്ളും. ഏത് സമയത്തും 79 വിമാനങ്ങൾ വരെ പ്രവർത്തിപ്പിക്കാനും സാധ്യമാകുന്ന തരത്തിലാണ് ടെർമിനൽ ഒരുക്കിയിട്ടുള്ളത്. തടസങ്ങൾ ഒന്നുമില്ലാതെ തന്നെ പൂർണ്ണമായും ഡിജിറ്റൽ അനുഭവം പുത്തൻ ടെര്മിനലിലൂടെ യാത്രക്കാർക്ക് സാധ്യമാകും. അത്തരത്തിലുള്ള അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങളുടെ പുത്തൻ ശ്രേണി തന്നെ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. സെൾഫ് കിയോസ്കുകൾ, ഡിജിറ്റൽ സുരക്ഷാ ചെക്ക്പോസ്റ്റുകൾ, അത്യാധുനിക ലഗേജിങ് സംവിധാനങ്ങൾ തുടങ്ങിയവ എല്ലാം ഒരുക്കി അബുദാബി എമിറേറ്റിന് ഒരു സുപ്രധാന നാഴികക്കല്ലായി ടെർമിനൽ മാറ്റാനാണ് പദ്ധതി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment