PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിയുന്ന ചെലവ് സർക്കാർ വഹിക്കും;

കളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിയുന്ന ചെലവ് സർക്കാർ വഹിക്കും;

കളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിയുന്ന ചെലവ് സർക്കാർ വഹിക്കും;

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പൂർണ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിൽ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കളമശ്ശേരി സ്ഫോടനം സംബന്ധിച്ച അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിയുടെ വെളിപ്പെടുത്തിലിനപ്പുറം മറ്റെന്തെങ്കിലുമു​ണ്ടെങ്കിൽ അന്വേഷണത്തിലൂടെ തെളിയിക്കും. ഡി.ജി.പിയടക്കം ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. സർവകക്ഷിയോഗത്തിലും നല്ല പ്രതികരണമാണ് ഉണ്ടായത്. മാധ്യമങ്ങളും നല്ല രീതിയിൽ കൈകാര്യം ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയാൽ മുഖംനോക്കാതെ മറുപടി എടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment