ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിൽ മലൈബാര്‍ ഫൌണ്ടേഷൻ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു
ഷാര്‍ജ : 42മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ മലൈബാര്‍ ഫൌണ്ടേഷന്റെ പ്രസ് സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. എക്സ്പോ സെന്ററിലെ ഏഴാം നമ്പര്‍ ഹാളില്‍ ZC 17 സ്റ്റാളിലാണ് മലൈബാര്‍ പ്രസ് സ്റ്റാള്‍ സജ്ജീകരിക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ എല്ലാ പുസ്തകങ്ങളും സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദ് രചിച്ച വിവിധ ഗ്രന്ധങ്ങളും മലൈബാര്‍ പ്രെസ്സ് പ്രസിദ്ദീകരിച്ച വിവിധ ഗ്രന്ഥങ്ങള്‍, സി മുഹമ്മദ് ഫൈസിയുടെ ‘മഹല്ല് ശാക്തീകരണം’, മേകേര്‍സ് ഓഫ് ഇസ്ലാം സീരീസ് എന്നിവയുടെ പ്രകാശനവും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ ‘ജോയ് ഓഫ് എമുലേഷന്‍’ ഒഫീഷ്യല്‍ റിലീസിംഗും ഫെസ്റ്റില്‍ നടക്കും.
വിപുലമായ പുസ്തക ശേഖരമാണ് സ്റ്റാളിലുള്ളത്.
ഫൌണ്ടേഷന്റെ നൂതന വായനാ സമൂഹത്തിന്റെ കൂട്ടായ്മക്കായി രൂപികരിക്കുന്ന വന്ൻ വേൾഡ് ബുക്ക് ക്ലബ് പ്രഖ്യാപനം ഇന്ന് ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമി അൽ മജ്‌ലിസ് പവലിയനിൽ രാവിലെ 11.30 നിർവ്വഹിക്കും