ഹരിയാന വിഷ മദ്യദുരന്തം: മരണം 19 ആയി, 7 പേർ അറസ്റ്റിൽ
ഹരിയാന: ഹരിയാനയിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. യമുനാ നഗറിലാണ് സംഭവം. കോൺഗ്രസ്, ജനനായക ജനതാ പാർട്ടി നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപ്പനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടി.
യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ സംഭവിച്ചത്. വിഷ മദ്യദുരന്തത്തിൽ മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമാന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മദ്യദുരന്തം തടയുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.