PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaസൗദിയിൽ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യത

സൗദിയിൽ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യത

സൗദിയിൽ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യത

റിയാദ്∙ സൗദിയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, ഖസീം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.
ജിദ്ദ, ബഹ്റ, റാബിഗ്, ഖുലൈസ്, അല്‍ ലെയ്ത്, അല്‍ ഖുനാഫിദ് എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ യാമ്പു, അല്‍ അയ്സ്, ബാദ്ര്‍, വാദി അല്‍ ഫറ, ഉമുജ്, അല്‍ വാജ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും മക്ക, തായിഫ്, അല്‍ ജുമും, അല്‍ കമില്‍, അല്‍ അര്‍ദിയാത്ത്, മയ്സാന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും മഴക്ക് സാധ്യതയുള്ളതായി അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment