PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയു.എ.ഇയിൽ പലയിടങ്ങളിലും ശക്തമായ മഴ

യു.എ.ഇയിൽ പലയിടങ്ങളിലും ശക്തമായ മഴ

യു.എ.ഇയിൽ പലയിടങ്ങളിലും ശക്തമായ മഴ

അബുദാബി: മഴയിൽ നീരാടി യു.എ.ഇ. ശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ പല എമിറേറ്റുകളിലും രേഖപ്പെടുത്തുന്നത്. മുൻപ് ലഭിച്ച മഴയ്ക്ക് ഈ ആഴ്ച തുടർച്ചയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ പെയ്യുന്ന സമയത്ത് വാദികളിൽനിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങൾ മാറിനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. മഴ ലഭിച്ചതിനാൽ വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ട്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ കാലാവസ്ഥ കാരണം ഗതാഗത കാലതാമസം ഉണ്ടാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. അൽ ഖൈൽ റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അതോറിറ്റി നിർദേശിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment