PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎം.എം.നാസറിന്റെ ഓർമ്മ പുതുക്കി ഫ്രണ്ട്സ് എ.ഡി.എം.എസ്

എം.എം.നാസറിന്റെ ഓർമ്മ പുതുക്കി ഫ്രണ്ട്സ് എ.ഡി.എം.എസ്

എം.എം.നാസറിന്റെ ഓർമ്മ പുതുക്കി ഫ്രണ്ട്സ് എ.ഡി.എം.എസ്

അബുദാബി:  യുഎഇയുടെ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന ഭൂമികയിൽ നിറസാന്നിധ്യമായിരുന്ന പ്രമുഖ വ്യക്തിത്വം എം.എം .നാസറിന്റെ രണ്ടാമത് ചരമവാർഷികം ഫ്രണ്ട്സ് എ.ഡി.എം.എസ്സിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഫ്രണ്ട്സ് എ.ഡി.എം.എസ് പ്രസിഡന്റ് റഫീഖ് കയനയിലിന്റെ അദ്ധ്യക്ഷതയിൽ അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അബുദാബി മലയാളി സമാജം മുൻ പ്രസിഡന്റ് സലിം ചിറക്കൽ  അനുസ്മരണ പ്രഭാഷണം നടത്തി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്  ബീരാൻ കുട്ടി, ഇന്ത്യൻ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് റെജി ഉലഹാന്നാൻ ,സമാജം ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് ,സമാജം കോർഡിനേഷൻ ചെയർമാൻ യേശുശീലൻ, കൺവീനർ റഫീഖ് പി.റ്റി, ശക്തി പ്രസിഡന്റ് മനോജ്‌,സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പൊതു പ്രവർത്തകൻ വി.റ്റി. വി.ദമോധരൻ ,വീക്ഷണം ഫോറം പ്രസിഡന്റ്  അബുദുൽ കരീം, ഇൻകാസ് ഗ്ലോബൽ മെമ്പർ എൻ.പി.മുഹമ്മദാലി, അബുദാബിയിലെ സാഹിത്യ പ്രവർത്തകൻ നാസർ വിളഭാഗം, സമാജം മുൻ ജനറൽ സെക്രെട്ടറി  എ .എം .അൻസാർ , സാഹിൽ ഹാരിസ്, യുവകലാശാഹിതി സെക്രട്ടറി മനു കൈനകിരി , ഫ്രണ്ട്‌സ് എ. ഡി. എം. എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ റജീദ് പാട്ടോളി, കെ.എം.സി.സി വൈസ് പ്രസിഡന്റ് സാബിർ മാട്ടൂൽ, അനീസ്, ഇസ്ലാമിക്‌ സെന്റർ മുൻ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ,കെ.എസ്.സി.അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി ബാദുഷ, ഫ്രണ്ട്സ് എ.ഡി.എം.എസ്സ്  ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം ,വർക്കിങ് പ്രസിഡന്റ് പുന്നൂസ് ചാക്കോ   തുടങ്ങിയവർ എം.എം.നാസറിന്റെ ദീപ്ത സ്മരണകൾ പങ്കുവെച്ചു സംസാരിച്ചു. അമീർ കല്ലമ്പലം ,എ. കെ. കബീർ , ഉബൈദുള്ള  കൊച്ചനൂർ എന്നിവരെ എം.എം.നാസറിന്റെ സ്നേഹസ്മരണ നിലനിർത്താൻ അനുസ്മരണ യോഗത്തിൽ വച്ച് ഫ്രണ്ട്സ് എ ഡി എം എസ്  ആദരിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment