ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ പരിശോധന
യു.എ.ഇ: ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ കൊവിഡ് പരിശോധന ഇല്ലെങ്കിൽ,ദേഹമാസകലം മൂടുന്ന – പി.പി.ഇ -വസ്ത്രം ധരിച്ചാൽ മതിയെന്ന് സംസ്ഥാന ഭരണകൂടം .സൗദി,ഒമാൻ പോലുള്ള വിമാനത്താവളത്തിൽ കൊവിഡ് പരിശോധനയില്ലാത്ത രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇത് ഗുണം ചെയ്യും.ഇവിടങ്ങളിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്താൻ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ഏർപ്പാട് ചെയ്യണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം ഇന്നലെ നിരസിച്ചിരുന്നു .ഗൾഫിൽ ഹൈപ്പർമാർക്കറ്റുകളിൽ ഇത്തരം കിറ്റുകൾ ലഭ്യമാണ് .നയതന്ത്ര കാര്യാലയങ്ങളോ വിമാനക്കമ്പനികളോ ഏർപ്പാട് ചെയ്യുന്നതാകും പ്രായോഗികം .ചാർട്ടർ വിമാനങ്ങളിൽ കൊവിഡ് ഉള്ളവരും ഇല്ലാത്തവരും ഇടകലർന്ന് യാത്ര ചെയ്യുന്നത് സംബന്ധിച്ച ആശങ്കക്ക് ഇത് താത്കാലിക പരിഹാരമാകും.