ഗതാഗത പിഴകൾ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി അധികൃതർ
അബുദാബി:ഗതാഗത പിഴകൾ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി അധികൃതർ.അബുദാബി ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പിഴകളും,ഫീസുകളും പലിശ ഇല്ലാതെ തവണകളായി അടയ്ക്കാൻ ഉള്ള സംവിധാനം ആണ് ഒരുക്കിയിരിക്കുന്നത്.ഇന്റഗ്രേറ്റ് ട്രാസ്പോർട്ട് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്.ഇത് സംബന്ധിച്ച് ഫസ്റ്റ് അബുദാബി ബാങ്ക്,അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്,എമിറേറ്റ്സ് എൻബിഡി ബാങ്ക് എന്നിവയുമായി കരാറിൽ ഒപ്പുവെച്ചതായും അധികൃതർ അറിയിച്ചു.ഈസി പെയ്‌മെന്റ് പ്ലാൻ അനുസരിച്ചു ആയിരം ദിർഹം മുതൽ ഒന്നര ലക്ഷം ദിർഹം വരെ പലിശ ഇല്ലാതെ തവണകളായി കാർഡുകൾ ഉപയോഗിച്ച് പണമടക്കാൻ പദ്ധതിയിലൂടെ സാധിക്കും.