അബുദാബി: പ്രവേശന വിലക്ക് ഒരാഴ്ചത്തേക്ക് നീട്ടി
അബുദാബി: മറ്റ് എമറേറ്റുകളിൽ നിന്നും അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എന്നാൽ അബുദാബിയിൽ മേഘലകൾക്കിടയിലെ സഞ്ചാര വിലക്ക് നീക്കിയിട്ടുണ്ട്.നാളെ മുതലാണ് പ്രാബല്യത്തിൽ വരുക.
അബുദാബി എമർജൻസി ക്രയ്‌സസ് ആൻഡ് ഡിസാസ് മാനേജ്‌മെന്റ് കമ്മിറ്റി,അബുദാബി പോലീസ്,ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായിട്ടാണ് പ്രവേശന വിലക്ക് നീക്കിയത് പ്രഖ്യാപിച്ചത്.
ജൂൺ 23 രാവിലെ ആറ് മണി മുതൽ അബുദാബി,അൽ ഐൻ,അൽ ദഫ്‌റ എന്നീ മേഖലകളിൽ യാത്ര ചെയ്യാം.മറ്റ് എമറേറ്റുകളിൽ നിന്നുള്ള ചരക്ക് നീക്കം തടയില്ല.പ്രത്യേക അനുമതി ഉള്ളവരെയും കടത്തിവിടും.അബുദാബിയിൽ നിന്നും മറ്റ് എമറേറ്റുകളിലേക്ക് പോകാനും അനുവദിക്കും.രാത്രി പത്തു മണിമുതൽ രാവിലെ ആറ് മണിവരെ അണുവിമുക്ത പദ്ധതി പുരോഗമിക്കുന്നതിനാൽ സഞ്ചാര നിയന്ത്രണം തുടരും.തൊഴിലാളികൾ അബുദാബിയിലേക്ക് വരുന്നതിനും പോകുന്നതിനും വിലക്കുണ്ട്.
മൂവ് പെര്മിറ്റുകൾക്കായി ഈ ലിങ്കിൽ റെജിസ്റ്റർ ചെയ്യാം : https://es.adpolice.gov.ae/en/movepermit