മിഡിൽ ഇൗസ്റ്റിൽ ആദ്യമായി വനിതകളെ ബസ് ഡ്രൈവർമാരായി നിയമിച്ചു.
ദുബായ്: വനിത വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്ന ദുബൈയിൽ ഇനി മുതൽ ബസ് ഡ്രൈവർമാരായി സ്ത്രീകളും.ആദ്യ പടിയായി മൂന്ന് വനിതകളെയാണ് നിയമിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇവർ സർവീസ് തുടങ്ങി. മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് വനിതകളെ ബസ് ഡ്രൈവർമാരായി നിയമിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഇൗ മേഖലയിൽ വനിതകൾ ഡ്രൈവർമാരായി വരുന്നത് മികച്ച സൂചനയാണ് നൽകുന്നതെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബാരോസ്യാൻ പറഞ്ഞു.ഇത് വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വനിത ശാക്തീകരണത്തിനും സ്ത്രീ സമത്വത്തിനും ഇത് ഉപകരിക്കും. ആർ.ടി.എയുടെ സ്ത്രീ സമത്വ നയത്തിെൻറ ഭാഗമായാണ് നടപടി. നിലവിൽ മൂന്ന് വനിതകളെ
മൂന്ന് റൂട്ടുകളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ വനിതകൾ ഡ്രൈവിങ് സീറ്റിലെത്തും. മികച്ച പരിശീലനം കൊടുത്ത ശേഷമാണ് ഇവരെ തെരഞ്ഞെടുത്തത്. നിലവിൽ ആർ.ടി.എക്ക് 165 വനിത ടാക്സി ഡ്രൈവർമാരുണ്ട്. ഇതിന് പുറമെ ലിമോയിൽ 41 പേരും സ്കൂൾ ബസിൽ ഒരാളും വനിത ഡ്രൈവർമാരായുണ്ടെന്നും അഹ്മദ് ഹാഷിം ബാരോസ്യാൻ പറഞ്ഞു.ബെനിയാസ്, ദേര സിറ്റി സെൻറർ, ടി1, ടി3 എന്നീ റൂട്ടിലാണ് വനിതയെ നിയമിച്ചത്. മാൾ ഒാഫ്
എമിറേറ്റ്സിനെയും ദുബൈ സയൻസ് പാർക്കിനെയും അൽ ബർഷ സൗത്തിനെയും ബന്ധിപ്പിക്കുന്ന എഫ് 36ൽ ആണ്