അര ലക്ഷത്തിലഅധികം കോവിഡ് പരിശോധനകൾ നടത്തി
അബുദാബി: അര ലക്ഷത്തിലഅധികം കോവിഡ് പരിശോധനകൾത്തി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം കൈകൊണ്ട കരുതൽ നടപടികളുടെ ഭാഗമായാണ് കൂടുതൽ ആളുകൾ എത്തുന്ന വിമാനതാവളങ്ങൾ അടക്കമുള്ള കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കിയത്.സാധാരണ യാത്രാ വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും പ്രത്യേക വിമാന സർവീസുകൾക്ക് അനുമതി ഉള്ളതിനാൽ വിമാനത്താവളം ഇരുപത്തിനാല് മണിക്കൂറും സജീവമായിരുന്നു.യാത്രക്കാരും,ക്രൂവും,വിമാനത്താവള ജീവനക്കാരുമടക്കം അൻപത്തി ഒന്നായിരത്തി ഒരുന്നൂറ് പേർക്ക് ഇതിനകം പരിശോധന നടത്തിയതായി അബുദാബി വിമാനത്താവളം അധികൃതർ അറിയിച്ചു.ആരോഗ്യ വകുപ്പുമായി ചേർന്ന് സമഗ്രമായ സജ്ജീകരണങ്ങളാണ് ഇതിനായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരമുള്ള പരിശോധനകൾ എല്ലാം ഇവിടെ നടപ്പാക്കുന്നുണ്ട്.തെർമൽ സ്കാനർ ഉപയോഗിച്ചു ശരീര താപനില അളക്കലും സ്രവ പരിശോധന എല്ലാം ഇവിടെ നടപ്പാക്കുന്നുണ്ട്.വളരെ ചുരുങ്ങിയ സമയത്തിനകം സാമ്പിളുകൾ ലാബിൽ എത്തിച്ചു നടപടികൾ പൂർത്തിയാക്കാനും സജീവമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.എമറേറ്റ്സ് ഐ.ഡി യും ,പാസ്‌പോർട്ടുമായി ബന്ധപ്പെടുത്തി പരിശോധന ഫലം ബന്ധപ്പെട്ട വകുപ്പുകളിലേക്കു കൈമാറുന്നത് രോഗ ബാധിതർക്ക് മികച്ച പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു.