PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIചെറുകിട സസ്യ ഉൽപാദന ഫാമുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി അബൂദബി

ചെറുകിട സസ്യ ഉൽപാദന ഫാമുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി അബൂദബി

ചെറുകിട സസ്യ ഉൽപാദന ഫാമുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി അബൂദബി

അബുദാബി:  ചെറുകിട സസ്യ ഉൽപാദന ഫാമുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി അബൂദബി.ചെറുകിട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പ്രാദേശിക ഉല്‍പന്നത്തെ പിന്തുണക്കാനുമാണ് പദ്ധതി.പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിപണിയില്‍ അവക്ക് കൂടുതല്‍ മത്സരക്ഷമത ലഭിക്കുന്നതിനുമായി ഫാമുകളിലെ സസ്യ ഉൽപാദന നടപടികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ അധികൃതര്‍ നിശ്ചയിക്കും. അബൂദബിയിലെ കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ചെറുകിട കര്‍ഷകരുടെ ശ്രമങ്ങളെ പിന്തുണക്കാനുള്ള അബൂദബി സര്‍ക്കാറിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയിലെ  കാര്‍ഷിക കാര്യ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ അഹ്മദ് ഖാലിദ് ഉസ്മാന്‍ പറഞ്ഞു.മികച്ച കാര്‍ഷിക രീതികള്‍ സ്വീകരിക്കുന്നതിനും കാര്‍ഷിക വിളകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിന് അവര്‍ക്ക് പരിശീലനമടക്കമുള്ള കാര്യങ്ങള്‍ അഡാഫ്‌സ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക കര്‍ഷകരില്‍ നിന്ന് വിളകള്‍ നേരിട്ട് വാങ്ങി അവരെ പിന്തുണക്കണമെന്നും കാര്‍ഷിക മേഖലയെ പിന്തുണച്ച് അബൂദബിയുടെ ഭക്ഷ്യസുരക്ഷ കൈവരിക്കണമെന്നും അഡാഫ്‌സ പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment