PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള നവോത്ഥാനത്തിന് ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയമാക്കണം – എം എ റസാഖ് മാസ്റ്റർ

കേരള നവോത്ഥാനത്തിന് ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയമാക്കണം – എം എ റസാഖ് മാസ്റ്റർ

കേരള നവോത്ഥാനത്തിന് ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയമാക്കണം – എം എ റസാഖ് മാസ്റ്റർ

അബുദാബി : സ്വാതന്ത്രത്തിനു തൊട്ടു മുൻപും ശേഷവും പീഡനങ്ങളും യാതനകളും അനുഭവിച്ചു കഴിയുന്ന ഒരു സമൂഹത്തെ വിദ്യാ സമ്പന്നരും കെല്പും ശേഷിയും ഒപ്പം ഭരണപങ്കാളിത്തവും നൽകി ഉദ്ധരിക്കുന്നതിൽ സയ്യിദ് അബ്‌ദുറഹിമാൻ ബാഫഖി തങ്ങൾ വഹിച്ച പങ്ക് വലുതാണ് എന്ന് അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സി സംഘടിപ്പിച്ച സെപ്ഷ്യൽ കൺവെഷനിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു. അറിയപ്പെടുന്ന കച്ചവടക്കാരനായും തികഞ്ഞ ആത്മീയ നേതാവും മികച്ച രാഷ്രീയ തന്ത്ര ശാലിയുമായിരുന്ന തങ്ങൾ കേരളത്തിന് നൽകിയ സംഭാവന പഠന വിഷയമാക്കണം. സ്വതന്ത്ര പോരാട്ടത്തിൻറെ ഭാഗമായി ഇഗ്ലീഷ് ഉൾപ്പെടെ ബൗദ്ധിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ച ഒരു സമുദായത്തിൽ നിന്നും വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സർവകാലശാല സ്ഥാപിക്കുന്നതിൽ മുന്നിൽ നയിച്ച തങ്ങൾ അറിയപ്പെടുന്ന മത പഠന കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ സ്ഥാപിക്കുന്നതിലും മുന്നിൽ നിന്ന് നയിച്ചു എന്നതാണ് ചരിത്രം എന്നത് റസാഖ് മാസ്റ്റർ സ്മരിച്ചു. നവോത്ഥാനത്തിനു നേതൃപരമായ പങ്കു വഹിച്ച തങ്ങളെ കുറിചു പുതു തലമുറക്ക് പഠിക്കാനും ഗവേഷണം ചെയ്യാനുമായി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി മുൻകൈ എടുത്ത് കോഴിക്കോട് ടൗണിൽ തങ്ങളുടെ സ്മരണ നിലനിർത്താനായി ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോർസ് ഡെവലപ്പ്മെൻറ് സെൻറെർ നിർമിക്കുമെന്ന് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സി എച് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച സംഗമം സംസ്ഥന കെ എം സി സി ജനറൽ സെക്രട്ടറി യൂസുഫ് മാട്ടൂൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി, ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, സംസ്ഥാന കെ എം സി സി ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, അബ്ദുൽ ബാസിത് കായക്കണ്ടി, റസാഖ് അബ്ദുല്ല അത്തോളി, ഇസ്ലാമിക് സെൻറെർ വൈസ് പ്രസിഡന്റ് ഇബ്രാഹിം ബഷീർ, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഹാജി ഓമശ്ശേരി ജില്ലാ ഭാരവാഹികളായ അഷ്‌റഫ് നജാത്, സിറാജ് ദേവർ കോവിൽ, അലി വടകര, ഷമീക് കാസിം തുടങ്ങിയവർ സംസാരിച്ചു നൗഷാദ് കൊയിലാണ്ടി സ്വാഗതവും മെഹ്ബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment