PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaവീണ്ടും ചക്രവാതച്ചുഴി ഭീഷണി; അതിശക്തമായ മഴ ഈ ജില്ലകളിലേക്ക്, ഇന്ന് നാലിടത്ത് യെല്ലോ അലേർട്ട്

വീണ്ടും ചക്രവാതച്ചുഴി ഭീഷണി; അതിശക്തമായ മഴ ഈ ജില്ലകളിലേക്ക്, ഇന്ന് നാലിടത്ത് യെല്ലോ അലേർട്ട്

വീണ്ടും ചക്രവാതച്ചുഴി ഭീഷണി; അതിശക്തമായ മഴ ഈ ജില്ലകളിലേക്ക്, ഇന്ന് നാലിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: കോമോറിൻ മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ഇന്ന് മുതൽ വെള്ളിയാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളിൽ ഓറഞ്ച് – യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും (22-11-2023) ഇടുക്കിയിൽ വ്യാഴാഴ്ചയും (23-11-2023) ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment