PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസീറോ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കു നവംബർ 24 വെള്ളിയാഴ്ച തുടക്കമാകും.

സീറോ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കു നവംബർ 24 വെള്ളിയാഴ്ച തുടക്കമാകും.

സീറോ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കു നവംബർ 24 വെള്ളിയാഴ്ച തുടക്കമാകും.

അബുദാബി: സീറോ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കു നവംബർ 24 വെള്ളിയാഴ്ച തുടക്കമാകും. രണ്ടു ദിവസങ്ങളിലായി അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ആണ് ആഘോഷം നടക്കുന്നത്. നാളെ വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ സതേൺ വികാരിയേറ്റ് ഓഫ് അറേബ്യയുടെ ബിഷപ് പൗലോ മാർട്ടിനെല്ലി, ബിഷപ്പ് പോൾ ഹിൻഡർ, സീറോ മലങ്കര കത്തോലിക്ക സഭയുടെ ഗൾഫ് മേഖലാ കോ ഓർഡിനേറ്റർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ എന്നിവർക്കും മറ്റു വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന ജൂബിലി സമ്മേളനം വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയുടെ മുൻ ബിഷപ് പോൾ ഹിൻഡർ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് പൗലോ മാർട്ടിനെല്ലി അനുഗ്രഹപ്രഭാഷണം നടത്തും. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും.വികാരി ജനൽ ഫാ. പി.എം.പീറ്റർ, സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാ. ചിറ്റോ, അസിസ്റ്റന്റ് വികാരി ഫാ. ജോബി ജോസഫ്, ഫാ. മാത്യൂസ് ആലുംമൂട്ടിൽ, സീറോ മലങ്കര കത്തോലിക്ക സഭ യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജു ബേബി, സെന്റ് ജോസഫ് കത്തീഡ്രൽ മലയാളം കമ്മ്യൂണിറ്റി പ്രസിഡന്റ് ആന്റണി ഐക്യനാടൻ, മുസഫ മലങ്കര കത്തോലിക്ക സമൂഹം സെക്രട്ടറി സരുൺ ഈപ്പൻ, ബാബു കെ. തോമസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പരിചമുട്ട് ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും.ശനി രാത്രി എട്ടിന് സെന്റ് ജോസഫ് കത്തീഡ്രലിൽ അർപ്പിക്കുന്ന ജൂബിലി കുർബാനയ്ക്ക് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ബിഷപ്പ് പൗലോ മാർട്ടിനെല്ലി വചന സന്ദേശം നൽകും. ആഘോഷത്തിന്റെ വിജയത്തിനായി ഫാ.മാത്യൂസ് ആലുംമൂട്ടിൽ (പ്രസിഡന്റ്), ബാബു കെ.തോമസ് (ജനറൽ കൺവീനർ), ജോൺസൺ എബ്രഹാം (ജോയിന്റ് കൺവീനർ), എബ്രഹാം കുറ്റിക്കണ്ടത്തിൽ (സെക്രട്ടറി), സൈമൺ കുഞ്ഞച്ചൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment