മോദി വീണ്ടും കേരളത്തിൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കൊച്ചിയില്‍ ബിജെപി ഒരുക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. വൈകുന്നേരം പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങും.