PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഇടപ്പാളയം കാർണിവലിന് ദുബായിൽ അരങ്ങൊരുങ്ങുന്നു

ഇടപ്പാളയം കാർണിവലിന് ദുബായിൽ അരങ്ങൊരുങ്ങുന്നു

ഇടപ്പാളയം കാർണിവലിന് ദുബായിൽ അരങ്ങൊരുങ്ങുന്നു

ദുബായ് : ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇടപ്പാളയം കാർണിവൽ ഫെബ്രുവരി 11 ന് ഞായറാഴ്ച ദുബായ് ഖിസൈസിലുള്ള സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ വേദിയാകും. യു എ ഇ യിലുള്ള എടപ്പാൾ,വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിലെ പ്രവാസികളെ അണി നിരത്തി നാട്ടിലെ വിവിധ പ്രദേശങ്ങളുടെ പേരിൽ വിവിധ മത്സരങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അജ്മാനിൽ കഴിഞ്ഞ ദിവസം നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ക്യാപ്റ്റൻ ഖാലിദ് അഹ്മദ് സഈദ് ലോഗോ പ്രകാശനം നിർവഹിച്ചു.ഫക്രുദ്ധീൻ നെല്ലിശ്ശേരി ചെയർമാനായും മുബാറക് അലമ്പാട്ട് കൺവീനർ ആയും കാർണിവലിന് നേതൃത്വം നൽകും.  ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ്‌ കാഞ്ചേരി മജീദ് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ദുബായ് ചാപ്റ്റർ സെക്രട്ടറി അസീസ് കെപി സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുബാറക് നന്ദിയും പറഞ്ഞു. പ്രസിഡന്റ്‌ ജാഫർ ശുകപുരം അധ്യക്ഷനായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment