PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജയിൽ അപാർട്മെന്റിന് തീ പിടിച്ച് അച്ഛനും മകളും മരിച്ചു

ഷാർജയിൽ അപാർട്മെന്റിന് തീ പിടിച്ച് അച്ഛനും മകളും മരിച്ചു

ഷാർജയിൽ അപാർട്മെന്റിന് തീ പിടിച്ച് അച്ഛനും മകളും മരിച്ചു

ഷാർജ : ഷാർജയിർ അപാർട്മെന്‍റിന് തീ പിടിച്ച് പിതാവും മകളും മരിച്ചു. മാതാവ്, 9 വയസ്സുള്ള മകൾ, 5 വയസ്സുള്ള മകൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അമ്മയുടെ നില ഗുരുതരമാണ്. പാക്കിസ്ഥാനി യുവാവും 11 വയസ്സുകാരിയായ മകളുമാണ് കനത്ത പുകയിൽ ശ്വാസം മുട്ടി മരിച്ചത്. മുവൈല ഏരിയയിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാര്‍ട്മെന്റിൽ ഇന്ന് പുലർച്ചെ 2.08 നായിരുന്നു സംഭവമെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രി.സമി ഖമിസ് അൽ നഖ് ബി പറഞ്ഞു.ഇവിടെ നിന്നുള്ള പുക മൂന്ന് നില കെട്ടിടത്തിലെ മറ്റു അപാർട്മെന്‍റുകളിലേയ്ക്കും വ്യാപിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, പൊലീസ് വിഭാഗങ്ങൾ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. അധികൃതർ നടത്തിയ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനം രണ്ട് മിനിറ്റിനുള്ളിൽ തീയണയ്ക്കാൻ സാധിച്ചതായി ബ്രി.സമി പറഞ്ഞു.പൊലീസ് പ്രദേശം വളയുകയും കെട്ടിടം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ ആംബുലൻസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് – ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ സെന്റർ പ്രതിനിധിയും സ്ഥലത്തെത്തി കുട്ടികളെ പരിചരിക്കുന്നതിന് നടപടി സ്വീകരിച്ചു. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment