PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഹോളി ഫാമിലി ഹൈസ്കൂള്‍ രാജപുരം യു എ ഇ കൂട്ടായ്മ – അബുദാബി ഘടകം വാര്‍ഷിക ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.

ഹോളി ഫാമിലി ഹൈസ്കൂള്‍ രാജപുരം യു എ ഇ കൂട്ടായ്മ – അബുദാബി ഘടകം വാര്‍ഷിക ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.

ഹോളി ഫാമിലി ഹൈസ്കൂള്‍ രാജപുരം യു എ ഇ കൂട്ടായ്മ – അബുദാബി ഘടകം വാര്‍ഷിക ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.

അബുദാബി : കാസർഗോഡ് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹൈസ്കൂള്‍  യു എ ഇ  കൂട്ടായ്‌മ  അബുദാബി ഘടകത്തിന്‍റെ  വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഭവബ റഹബ    റെസ്റ്റോറന്‍റില്‍ വച്ച് ചേർന്നു. മിഷേല്‍ മനീഷിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ജനറല്‍ബോഡി യോഗത്തിന് തുടക്കം കുറിച്ചു.  പ്രസിഡണ്ട്  മനോജ്  മരുതൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി  സജിന്‍ പുള്ളോലിക്കല്‍ സ്വാഗതം പറഞ്ഞു. ജോബി മെത്താനത്ത്, വിനോദ് പാണത്തൂര്‍,  ഷീന മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  സെക്രട്ടറി  സജിന്‍ പുള്ളോലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍  ജോയിസ് മാത്യു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ യോഗത്തിന് ഉണര്‍വേകി. തുടര്‍ന്ന് അഡ്വൈസര്‍ വിശ്വന്‍ ചുള്ളിക്കര അവതരിപ്പിച്ച പാനലിലൂടെ പുതിയ  ഭാരവാഹികളെ  തെരഞ്ഞെടുത്തു. പ്രസിഡണ്ട് ആയി സജിന്‍ പുള്ളോലിക്കല്‍, സെക്രട്ടറിയായി വിനോദ് പാണത്തൂര്‍, ട്രഷറായി   ജിതേഷ് മുന്നാട് എന്നിവരെ തെരെഞ്ഞെടുത്തു.  മറ്റു ഭാരവാഹികൾ ആയി   ബെന്നി പൂക്കറ, അഷ്റഫ് കള്ളാര്‍ (വൈസ് പ്രസിഡണ്ടുമാര്‍, രഞ്ജിത്ത് രാജു, ഷെരീഫ് കള്ളാര്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍ ), ജോയിസ് മാത്യു (ജോയിന്‍റ് ട്രഷറര്‍ ), സണ്ണി ഒടയംചാല്‍,  അബ്ദുല്‍സലാം (രക്ഷാധികാരിമാർ ) , മനോജ് മരുതൂര്‍ (അഡ്വൈസര്‍),  ജെന്‍ഷില്‍,  സുമേഷ് ജോസഫ്,  ലിനി ജോമിറ്റ്  (പ്രോഗ്രാം കോർഡിനേറ്റർമ്മാർ), സുജിത് ബളാല്‍,  ലിന്‍റോ ഫിലിപ്പ്,  ഷീന മനോജ്, ഹനീഫ വണ്ണാത്തിക്കാനം(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)  എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് സുമേഷ് ജോസഫ് നന്ദി പറഞ്ഞു. പ്രോഗ്രം കോര്‍ഡിനേറ്റര്‍  മനീഷ് ആദോപ്പള്ളി യോഗം നിയന്ത്രിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment