PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലിരുന്ന മുക്കുന്നം  സ്വദേശി മനോജ്‌ മരണപ്പെട്ടു. മൂന്ന് ദിവസം മുൻപ് കടയ്ക്കൽ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ്(47) സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഗൾഫിലായിരുന്ന മനോജ് നാട്ടിൽ വന്നതിനുശേഷം തടിപ്പണിയായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളും ഉണ്ട്. കടയ്ക്കൽ പ്രവാസി ഫോറം ഉൾപ്പടെ സംഘടനകളിലും സജീവ പ്രവർത്തകനായിരുന്നു മനോജ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി നാല്  മണിയോടെ  വീട്ടിൽ കൊണ്ട് വരും. ശേഷം  നാല് മുപ്പതോടെ  കിളിമാനൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment