PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ് കൈമുട്ടി പാട്ടു സംഘം തുക കൈമാറി

കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ് കൈമുട്ടി പാട്ടു സംഘം തുക കൈമാറി

കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ് കൈമുട്ടി പാട്ടു സംഘം തുക കൈമാറി

അബുദാബി: ഇടയന്നൂർ സി എച് സെന്റർ പൈൻ ആൻഡ് പാലിയേറ്റീവിന്റെ, പുതിയ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക്  ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ്,  കൈമുട്ടി പാട്ടു സംഘം  സമാഹരിച്ച ഇരുപത്തഞ്ചു ലക്ഷം രൂപ കൈമാറി.അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് പരിപാടി നടന്നത്. സി എച്  സെന്റർ ജനറൽ കൺവീനറും, മട്ടന്നൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ എടയന്നൂരിന്,  ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ്  അംഗങ്ങൾ ചേർന്നാണ് തുക കൈമാറിയത്. ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്  അംഗം അനസ് എടയന്നൂരിന്റെ ആദ്യക്ഷതയിൽ അബുദാബി സ്റ്റേറ്റ് കെഎംസിസി ജനറൽ സെക്രട്ടറി യൂസുഫ് സി എച്  ചടങ്ങ്  ഉത്‌ഘാടനം ചെയ്തു. മജീദ് മാസ്റ്റർ , ഹംസ നടുവിൽ, സലിം ചിറയ്ക്കൽ, ഷഫീർ പി കെ, റഹീസ് ചെമ്പിലോട്, ഫാരിഷ് കെ പി ,  അഫ്നാസ്.എം എന്നിവർ സംസാരിച്ചു. ചുരുങ്ങിയ കാലയളയിൽ ജന ഹൃദയങ്ങളിൽ ഇടംപിടിച്ച ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ്ടീ മിന്റെ കൈമുട്ടി പാട്ടും അരങ്ങേറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment