PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുഎഇ – ഇന്ത്യ സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി എയർഇന്ത്യ എക്സ്പ്രസ്സ്

യുഎഇ – ഇന്ത്യ സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി എയർഇന്ത്യ എക്സ്പ്രസ്സ്

യുഎഇ – ഇന്ത്യ സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ്: യുഎഇ – ഇന്ത്യ സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി എയർഇന്ത്യ എക്സ്പ്രസ്സ്. വേനൽക്കാല സീസണിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് കൂടുതൽ വിമാനസർവ്വീസുണ്ടാവുമെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി. അബുദാബി, റാസൽഖൈമ, ദുബായ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 24 അധികസർവ്വീസുകൾ വരെ വേനൽക്കാലത്ത് നടത്താനാണ് എയർഇന്ത്യ എക്സ്പ്രസ്സ് പദ്ധതിയിടുന്നത്.ദുബായ് സെക്ടറിലെ പ്രതിവാര സർവ്വീസുകളുടെ എണ്ണം 84 ആക്കാനായി നാല് വിമാനങ്ങൾ കൂടി സർവ്വീസിനെത്തും. അബുദാബി റൂട്ടിൽ 14 വിമാനങ്ങൾ ഇറക്കി 43 സർവ്വീസുകൾ നടത്തും. ആഴ്ചയിൽ ആറ് വിമാനങ്ങൾ കൂടി റാസൽ ഖൈമ റൂട്ടിലേക്ക് സർവ്വീസിന് ഇറക്കാനാണ് എയർഇന്ത്യ എക്സ്പ്രസ്സിൻ്റെ പദ്ധതി.

ജൂൺ മുതൽ ഓഗസ്റ്റ് വരെ യുഎഇയിലെ പല സ്‌കൂളുകളും വേനലവധിയാണ്. ഈ സമയത്ത് ധാരാളം പ്രവാസി കുടുംബങ്ങൾ സ്വദേശത്തേക്ക് മടങ്ങാൻ സാധ്യതയുണ്ട്. സമ്മർ സീസണിലെ തിരക്കും നിരക്ക് വർധനയും കണക്കിലെടുത്ത് നാട്ടിൽ പോകുന്നവരോട് മൂന്ന് മാസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻ്റുമാർ ആവശ്യപ്പെടാറുണ്ട്.അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കിയിരുന്നു. അയോധ്യ, ബെംഗളൂരു, ഹൈദരാബാദ്, കണ്ണൂർ, കൊൽക്കത്ത, കൊച്ചി, മംഗലാപുരം, തിരുവനന്തപുരം, വാരണാസി എന്നിവിടങ്ങളിൽ നിന്നുള്ള ഡൊമസ്റ്റിക്, ഇൻ്റർനാഷണൽ സർവ്വീസുകൾ വർധിപ്പിക്കാനും എയർഇന്ത്യ എക്സ്പ്രസ്സിന് പദ്ധതിയുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment