‘ഇളയരാജ’യാകാന്‍ ധനുഷ് :പോസ്റ്റര്‍ പുറത്ത്
തോളില്‍ ഒരു ബാഗുമായി മദ്രാസിലെത്തിയ ഇളയരാജയുടെ യൗവ്വനകാലഘട്ടമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സംഗീത ലോകത്തെ രാജാവ് ഇളയരാജയായി ധനുഷ് എത്തുന്നതും കാത്തിരിക്കുകയാണ് തമിഴ് സിനിമാപ്രേമികള്‍. ഇളയരാജയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ധനുഷ് പങ്കുവച്ചത്. ചിത്രത്തിന്‍റെ പ്രഖ്യാപനച്ചടങ്ങില്‍ കമല്‍ഹാസന്‍, സുഹാസിനി, വെട്രി മാരന്‍, ഗംഗയ് അമരന്‍, ഭാരതിരാജ, ഇളയരാജ തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്നു.താന്‍ ഇളയരാജ സംഗീതത്തിന്‍റെ ആരാധകനാണെന്ന് ധനുഷ് ചടങ്ങില്‍ പറഞ്ഞു. ഇളയരായുടെ പാട്ടുകള്‍ തനിക്കൊപ്പമുളള സുഹൃത്തിനെപ്പോലെയാണെന്നും ആ പാട്ടും സംഗീതവുമാണ് തന്‍റെ അഭിനയജീവിതത്തിലെ ഗുരു എന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. ഇളയരാജയായി വേഷമിടുന്നതിന്‍റെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് താനെന്നും ധനുഷ് പറഞ്ഞു. ചിത്രത്തിന്‍റെ പ്രഖ്യാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധനുഷ് നായകനായെത്തുന്ന രായനാണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ സസ്പെന്‍സുകള്‍ ഒളിഞ്ഞിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.