PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി നൗഷാദ് ബാഖവിയും മുനീർ ഹുദവിയും പങ്കെടുക്കും

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി നൗഷാദ് ബാഖവിയും മുനീർ ഹുദവിയും പങ്കെടുക്കും

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി നൗഷാദ് ബാഖവിയും മുനീർ ഹുദവിയും പങ്കെടുക്കും

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. യുഎ ഇ യിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടിയാണ് മാർച്ച് 22,23,24 വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി ഇസ്ലാമിക് സെന്റർ റിലീജിയൻസ് വിഭാഗം ഖുർആൻ മത്സരം സീസൺ 3 നടത്തുന്നത്. 250 ലേറെ മത്സരാർത്ഥികൾ ഇതിനകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശുദ്ധ റംസാൻ മാസത്തിലെ ആത്മീയമായ അന്തരീക്ഷത്തിൽ നടത്തുന്ന ഖുർആൻ മത്സരത്തിനായി പ്രത്യേകമായി ഒരുക്കുന്ന വേദിയാണ് സജ്ജീകരിക്കുന്നത്. യു എ ഇ ഭരണാധികാരിയുടെ റമളാൻ അതിഥി മുനീർ ഹുദവി വിളയിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും . 12 വയസ്സുമുതൽ 20 വയസ്സു വരെയും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും 20 മുതൽ 50 വയസ്സ് വരെയും പുരുഷന്മാർക്കും ആയാണ് മത്സരം ഒരുക്കിയിട്ടുള്ളത്. 24 ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. യൂ എ ഇ യിലെ പ്രമുഖ മത പണ്ഡിതാരാണ് വിധി കർത്താക്കൾ. മൂന്ന് ലക്ഷത്തോളം രൂപ ജേതാക്കൾക്ക് സമ്മാനമായി നൽകും . മൂന്നു വിഭാഗങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് മൊമെന്റോയും ക്യാഷ് പ്രൈസ് സമ്മാനവുമാണ് നൽകുക.സമാപന പരിപാടിയിൽ നൗഷാദ് ബാഖവി അതിഥിയായി പങ്കെടുക്കും. രാത്രി തറാവീഹ് നമസ്കാര ശേഷം ഒമ്പതര മണിയോടെയാണ് മത്സരം ആരംഭിക്കുന്നത്. ബനിയാസ് ,മുസഫ , ഷാബിയ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപാട് ചെയ്തിട്ടുണ്ട്.ടെലിഫോൺ:02-6424488

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment