അബുദാബിയിൽ കുട്ടിയെ ഉപദ്രവിച്ച അമ്മയ്ക്കും മകനും 20,000 ദിർഹം പിഴ
അബുദാബി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിന് അമ്മയ്ക്കും മകനും 20,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. മകന്റെ കൂട്ടുകാരനാണ് ആക്രമണത്തിന് ഇരയായത്. പിഴത്തുക ആക്രമിക്കപ്പെട്ട കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇരുവരുടെയും നിരന്തര ആക്രമണത്തിൽ കുട്ടിക്ക് ഏറ്റ ശാരീരിക, മാനസിക ആഘാതത്തിന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് വിധി. ഇതിനു പുറമെ കോടതി ചെലവും പ്രതികൾ നൽകണം.