PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKuwaitകുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കുവൈത്തിൽ ശനിയാഴ്ച മഴക്ക് സാധ്യത

കു​വൈ​ത്ത് സി​റ്റി: വ​രും ദി​വ​സ​ങ്ങ​ൾ രാ​ജ്യ​ത്ത് പൊ​തു​വെ ചൂ​ട് ഏ​റി​യ പ​ക​ലു​ക​ളും ത​ണു​പ്പു​ള്ള രാ​ത്രി​ക​ളു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ടി​മി​ന്ന​ലി​നും നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ഴ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ മ​ഴ കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച കാ​ലാ​വ​സ്ഥ ചൂ​ടു​ള്ള​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ര​മാ​വ​ധി താ​പ​നി​ല 29 മു​ത​ൽ 31 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും.

ശ​നി​യാ​ഴ്ച, പ​ക​ൽ കാ​ലാ​വ​സ്ഥ ചൂ​ടു​ള്ള​തും മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. 29 മു​ത​ൽ 31 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യി​രി​ക്കും പ​ര​മാ​വ​ധി താ​പ​നി​ല. ശ​നി​യാ​ഴ്ച ഇ​ടി​മി​ന്ന​ലി​നൊ​പ്പ​മു​ള്ള ചി​ത​റി​യ മ​ഴ​യും പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ത​ണു​പ്പും മേ​ഘാ​വൃ​ത​വു​മാ​യ അ​ന്ത​രീ​ക്ഷ​വു​മാ​യി​രി​ക്കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി തു​ട​രും. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കാ​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment