PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് മെട്രോയിൽ ‘വൈ’ ജങ്ഷൻ വരുന്നു.

ദുബായ് മെട്രോയിൽ ‘വൈ’ ജങ്ഷൻ വരുന്നു.

ദുബായ് മെട്രോയിൽ ‘വൈ’ ജങ്ഷൻ വരുന്നു.

ദുബായ് : മെട്രോയാത്രക്കാർക്ക് പുതിയസൗകര്യം ഏർപ്പെടുത്തി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). യു.എ.ഇ. എക്സ്‌ചേഞ്ച് സ്റ്റേഷനിലേക്ക് യാത്രചെയ്യാൻ ഇനി ജബൽഅലി സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറേണ്ടതില്ല. ഇതിനായി റെഡ്‌ലൈനിൽ പുതിയ ‘വൈ’ ജങ്‌ഷൻ സ്ഥാപിച്ചതായി ആർ.ടി.എ. അറിയിച്ചു.ഈമാസം 15 മുതലാണ് ദുബായ് മെട്രോ പുതിയ സൗകര്യമേർപ്പെടുത്തുന്നത്. വൈ ജങ്ഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർക്ക് സെന്റർ പോയന്റ് സ്റ്റേഷനിൽനിന്ന് യു.എ.ഇ. എക്സ്‌ചേഞ്ച് സ്റ്റേഷനിലേക്കും അവിടെനിന്ന് തിരിച്ചും നേരിട്ട് യാത്രനടത്താം. ഇവർ ജബൽഅലി സ്റ്റേഷനിലിറങ്ങി ട്രെയിൻ മാറിക്കയറേണ്ടി വരില്ല.

റെഡ്‌ലൈനിൽ എക്സ്‌പോ സിറ്റിയിലേക്കുള്ള റൂട്ട് 2020 കൂട്ടിച്ചേർത്തതോടെ എല്ലാ ട്രെയിനുകളും എക്സ്‌പോസിറ്റി സ്റ്റേഷനിലേക്കാണ് നേരിട്ട് സർവീസ് നടത്തുന്നത്.ജബൽഅലി സ്റ്റേഷനിൽനിന്ന് യു.എ.ഇ. എക്സ്‌ചേഞ്ച് ഭാഗത്തേക്ക് പോകേണ്ടവർക്ക് ട്രെയിൻ മാറിക്കയറണമായിരുന്നു. ഏപ്രിൽ 15 മുതൽ ഇടവിട്ടസമയങ്ങളിൽ സെന്റർപോയന്റ് സ്റ്റേഷനിൽനിന്ന് യു.എ.ഇ. എക്സ്‌ചേഞ്ച് സ്റ്റേഷനിലും എക്സ്‌പോ 2020 സ്റ്റേഷനിലും യാത്രയവസാനിപ്പിക്കുന്ന ട്രെയിനുകളുണ്ടാകും. ഇവയുടെ വിവരങ്ങൾ മെട്രോസ്റ്റേഷനിലെ ഇൻഫർമേഷൻ ബോർഡിൽ തെളിയും. റൂട്ടിലെ മാറ്റങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ചുനൽകാൻ പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന് ആർ.ടി.എ. അറിയിച്ചു.ദുബായ് മെട്രോ, ട്രാം എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസ് എം.എച്ച്.ഐ.യുടെ സഹകരണത്തോടെയാണ് പുതിയ ജങ്ഷൻ ആരംഭിക്കുന്നത്. മെട്രോയുടെ ചുവപ്പുലൈനിൽ യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമം മെച്ചപ്പെടുത്തിയത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment