PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIചെറിയ പെരുന്നാൾ അവധിയിൽ  ദുബൈയിൽ സൗജന്യ പാർക്കിംഗ്

ചെറിയ പെരുന്നാൾ അവധിയിൽ  ദുബൈയിൽ സൗജന്യ പാർക്കിംഗ്

ചെറിയ പെരുന്നാൾ അവധിയിൽ  ദുബൈയിൽ സൗജന്യ പാർക്കിംഗ്

ദുബായ്:  ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) അവധിക്കാലത്ത് ദുബൈയിൽ സൗജന്യ പാർക്കിംഗ്. ദുബൈയിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യാണ് അറിയിച്ചത്. അതേസമയം, ശവ്വാൽ നാലിന് നിരക്കുകൾ പുനഃരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.റമദാൻ 29 ഏപ്രിൽ എട്ട് തിങ്കളാഴ്ചയാണ്. അതിനാൽ സാധാരണ നോ-പേ പാർക്കിംഗ് ദിവസമായ ഏപ്രിൽ ഏഴ് മുതൽ ജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് ആസ്വദിക്കാം.അതേസമയം, തിങ്കളാഴ്ച മാസപ്പിറ കണ്ടാൽ, അത് റമദാനിന്റെ അവസാന ദിവസമായിരിക്കും. പെരുന്നാളിന്റെ ആദ്യ ദിവസം ഏപ്രിൽ 9 ചൊവ്വാഴ്ചയാകും. തുടർന്ന് ശവ്വാൽ 3, ഏപ്രിൽ 11, വ്യാഴാഴ്ച വരെ അഞ്ച് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കും. എന്നാൽ പഴയ നിരക്കുകൾ ഏപ്രിൽ 12 വെള്ളിയാഴ്ച പുനഃരാരംഭിക്കും.തിങ്കളാഴ്ച മാസപ്പിറ കണ്ടില്ലെങ്കിൽ വിശുദ്ധ മാസം 30 ദിവസം നീണ്ടുനിൽക്കും. പെരുന്നാൾ ഏപ്രിൽ 10 നും ശവ്വാൽ 3 ഏപ്രിൽ 12 നും ആയിരിക്കും. അങ്ങനെ വന്നാൽ ഏപ്രിൽ 13 ശനിയാഴ്ച നിരക്ക് പുനഃരാരംഭിക്കുന്നതിനാൽ ആറ് ദിവസത്തേക്ക് പൊതു പാർക്കിംഗ് സൗജന്യമാകും.

മെട്രോ, ട്രാം സമയങ്ങൾ

ഈദുൽ ഫിത്ർ പ്രമാണിച്ച് ദുബൈ മെട്രോയുടെ പ്രവർത്തന സമയം നീട്ടുമെന്നും ആർടിഎ അറിയിച്ചു.

  • റെഡ്, ഗ്രീൻ ലൈനുകൾ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെ (അടുത്ത ദിവസം) പ്രവർത്തിക്കും.
  • ഞായറാഴ്ച (ഏപ്രിൽ 7) രാവിലെ 8 മുതൽ രാവിലെ 1 വരെ (അടുത്ത ദിവസം)
  • തിങ്കൾ മുതൽ ശനി വരെ (ഏപ്രിൽ 8-13) രാവിലെ 5 മുതൽ 1 വരെ
  • ഞായറാഴ്ച (ഏപ്രിൽ 14) രാവിലെ 8 മുതൽ അർധരാത്രി 12 വരെ
  • ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. കൂടാതെ ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 9 മുതൽ പുലർച്ചെ 1 വരെ.

പൊതു ബസുകൾ

പബ്ലിക് ഇന്റർസിറ്റി ബസുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണം വരുത്തുമെന്ന് ആർടിഎ അറിയിച്ചു. S’hail ആപ്പ് പരിശോധിച്ചാൽ യാത്രക്കാർക്ക് വിവരം അറിയാം. വാട്ടർ ടാക്സി, ദുബൈ ഫെറി, അബ്ര എന്നിവയുൾപ്പെടെയുള്ള സമുദ്രഗതാഗതത്തിനുള്ള പ്രവർത്തന സമയവും ആർടിഎ ആപ്പിൽ കാണാം.

വാഹന പരിശോധന

റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ഈദുൽ ഫിത്ർ സമയത്ത് സേവന കേന്ദ്രങ്ങൾ അടച്ചിരിക്കും. ശവ്വാൽ 4 ന് ജോലി പുനഃരാരംഭിക്കും. റമദാൻ 29 നും ശവ്വാൽ 3 നും മാത്രമേ വാഹന പരിശോധന സേവനം നൽകൂ. ഉമ്മ് റമൂൽ, ദെയ്റ, ബർഷ, അൽ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ കിയോസ്‌കുകളോ സ്മാർട്ട് കസ്റ്റമർ സെന്ററുകളോ ഒഴികെയുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധി ദിവസങ്ങളിൽ അടച്ചിരിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment