PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു റമദാൻ – വോളി ഫെസ്റ്റ് 2024 സീസൺ 3 സമാപിച്ചു

ലുലു റമദാൻ – വോളി ഫെസ്റ്റ് 2024 സീസൺ 3 സമാപിച്ചു

ലുലു റമദാൻ – വോളി ഫെസ്റ്റ് 2024 സീസൺ 3 സമാപിച്ചു

അൽ ഐൻ : അൽ ഐൻ മലയാളി സമാജം മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിലായി നടത്തിയ ലുലു റമദാൻ – വോളി ഫെസ്റ്റ് 2024 സീസൺ 3 അൽ ഐനിലെ ബ്രിട്ടീഷ് അക്കാദമി സ്റ്റേഡിയത്തിൽ സമാപിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ താരങ്ങളടക്കം പങ്കെടുത്ത വാശിയേറിയ മൽസരങ്ങൾ ആദ്യന്തം ആവേശ ജനകമായിരുന്നു. കൈപ്പന്തുകളിയുടെ മായിക ലോകത്തേക്ക് കളിയാരാധാകരെ കൈപിടിച്ചുയർത്തുന്നതായിരുന്നു ഈ ത്രിദിന വോളിബോൾ ടൂർണ്ണമെന്റ്.

ഏപ്രിൽ 2 നു നടന്ന വാശിയേറിയ സെമി ഫൈനൽ – ഫൈനൽ മൽസരങ്ങൾക്കൊടുവിൽ ലിറ്റിൽ സ്കോളാർ നഴ്സറി -ദുബായ് , ഒൺലി ഫ്രഷ് – ദുബായ് , എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സമ്മാനക്കാർക്കുള്ള ലുലു_റമദാൻ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലുലു റീജിയണൽ ഡയറക്ടർ ഷാജി ജമാലുദീനും ലുലു റീജിയണൽ മാനേജർ ഉണ്ണികൃഷ്ണനും ചേർന്നു സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വേൾഡ് ലിങ്ക് ഓട്ടോ സെന്റർ മാനേജിംഗ് ഡയറക്ടർമാരായ ഷംസുവും സുബൈറും ചേർന്നു നൽകി.മസ്ഹർ (ബെസ്റ്റ് അറ്റാക്കർ) അഷാം അലി (ബെസ്റ്റ് സെറ്റർ) എന്നിവർക്കുള്ള പുരസ്ക്കാരം അൽ റനീം മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ വിൽഫ്രഡും വേൾഡ് ലിങ്ക് MD ഷംസുവും ചേർന്നു നൽകി. ലൈൻ റഫറിമാരായ അലി അസ്ഹറിനും ഹിഷാമിനുമുള്ള മെമെന്റോ കൾ അൽ ഐൻ മലയാളി സമാജം വൈ.പ്രസിഡന്റ് ഡോ.സുനീഷും ജന.സെക്രട്ടറി സന്തോഷ് പിള്ളയും സമ്മാനിച്ചു. ഒസാമ , അദ്നാൻ , അഹമ്മദ് എന്നിവരാണ് റഫറിമാരായി കളിയെ ആദ്യാവസാനം നിയന്ത്രിച്ചത്. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് TV N കുട്ടി, ജനറൽ സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര, ലോക കേരള സഭാംഗം ഇ കെ സലാം തുടങ്ങി അൽ ഐൻ പൊതു സമൂഹത്തിലെ ഒരു നീണ്ട നിര തന്നെ കളി വീക്ഷിക്കാനും സമാപന സമ്മേളനത്തിലും സന്നിഹിതരായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment