PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHകാഞ്ഞങ്ങാടോത്സവം റോയൽ സ്റ്റാർ മുട്ടുംതല ജേതാക്കൾ

കാഞ്ഞങ്ങാടോത്സവം റോയൽ സ്റ്റാർ മുട്ടുംതല ജേതാക്കൾ

കാഞ്ഞങ്ങാടോത്സവം റോയൽ സ്റ്റാർ മുട്ടുംതല ജേതാക്കൾ

ഷാർജ : കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിവാസികൾ ഷാർജ അൽ ബതായ ഡി സി ഗ്രൗണ്ടിൽ സംഘടിപ്പിച്ച കാഞ്ഞങ്ങാടോത്സവം 2024 കലാകായിക കുടുംബ സംഗമം കൊണ്ട് ശ്രദ്ധേയമായി. മുഹമ്മദ് കുഞ്ഞി കൊത്തിക്കാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും , ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ ഉദ്‌ഘാടനം ചെയ്തു.

 

ഗായകരായ ആദിൽ അത്തു, ആസിഫ് കാപ്പാട് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, സുധന്യ സതീശന്റെ നേതൃത്വത്തിൽ ഡാൻസ്, ഡോ ആയിഷയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്കും കുടുംബിനികൾക്കുയി വിവിധ മത്സരങ്ങൾ, വിവിധ കായിക മത്സരങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു. കാഞ്ഞങ്ങാടിന്റെ ചരിത്രങ്ങളും, മഹത്‌വ്യക്തികളെ കുറിച്ചുള്ള ചരിത്രങ്ങളും ഉൾക്കൊള്ളിച്ച എന്റെ കാഞ്ഞങ്ങാട് മാഗസിൻ മുജീബ് മെട്രോ, ആരിഫ് കൊത്തിക്കാൽ എന്നിവർ പ്രകാശനം നിർവ്വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ജിബി ബേബി, ട്രഷറർ ഷാജി ജോൺ , ലോക കേരള സഭാംഗം പി എം ഫാറൂഖ് അതിഞ്ഞാൽ , കെഎംസിസി ഭാരവാഹികളായ കെ കെ സുബൈർ, നൂറുദ്ദീൻ കാഞ്ഞങ്ങാട് , റാഷിദ് എടത്തോട് ,തമീം അരയി, മധു പെരിയ , പ്രഭാകരൻ പയ്യന്നൂർ , അനീഷ് റഹ്മാൻ നീർവേലി , വഹാബ് ഓസോൺ , ഹാരിസ് സി പി , അസ്ഹർ ചിത്താരി,ഫൈസൽ മുട്ടുന്തല,ഇല്യാസ് സി പി ,രഞ്ജിത്ത് ജഗന്നാദൻ, റിയാസ് കാഞ്ഞങ്ങാട്, ഷഫീക് മുക്കൂട്, റാസിക് കല്ലൂരാവി, നൗഫൽ ചിത്താരി എന്നിവർ സംസാരിച്ചു.

സാകിർ ഹുസ്സൈൻ സ്വാഗതവും ബദറുദ്ധീൻ ചിത്താരി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്ത കാഞ്ഞങ്ങാട് പ്രീമിയർ ലീഗിൽ റോയൽ സ്റ്റാർ മുട്ടുംതല, ബ്രില്ലിയൻസ് ആവിയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. കാസിം ഇഖ്ബാൽ നഗർ , സയ്യിദ് ചിത്താരി , ജബ്ബാർ പൊങ്ങാനം , ഷഫീഖ് സിബി , ഷബീർ ബല്ലാകടപ്പുറം, റിനാസ് അതിഞ്ഞാൽ എന്നിവർ നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment