വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി എബിസി കാർഗോ. ഇതിന്റെ ഭാഗമായി നൂറോളംപേർക്ക് തൊഴിൽ അവസരങ്ങൾ നൽകും.
ദുബായ് : കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി എബിസി കാർഗോ. നൂറോളംപേർക്ക്
തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് ആവശ്യസാധനങ്ങൾ യുഎഇയിൽ നിന്നും സൗദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചു നൽകുന്നതാണെന്നും എബിസി മാനേജ്മന്റ് അറിയിച്ചു.
കഷ്ടപ്പാട് അനുഭവിക്കുന്നവരിൽ നിന്നും നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാർഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. അർഹരായവർക്ക് +971 56 506 9893
എന്നീ നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.
അതുകൂടാതെ നിലവിലെ സാഹചര്യത്തിൽ കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ചു അതിനെ നാട്ടിലേക്കു എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എബിസി കാർഗോ പ്രതിനിധികൾ .
ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ സാധനങ്ങളും എബിസി കാർഗോയുടെ നാട്ടിലെ ഓഫീസിൽ എത്തിച്ചതിന് ശേഷമായിരിക്കും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിക്കുക.
ഈ പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കുന്നതിനായി എബിസി കാർഗോ മാനേജ്മെന്റും ജീവനക്കാരും
എല്ലായ്പ്പോഴും സജീവമായിരിക്കുമെന്ന് എബിസി മാനേജ്മന്റ് വ്യക്തമാക്കി.